Moto G35 5G Launched: 10000 രൂപയ്ക്ക് താഴെ Super ബജറ്റ് ഫോൺ, iQOO Z9 Lite-ന് എതിരാളിയാകുമോ!
10000 രൂപയ്ക്ക് താഴെ Moto G35 5G എന്ന Super ബജറ്റ് ഫോൺ എത്തി
ഈ വിലയിൽ വരുന്ന ഇൻഫിനിക്സ് Hot 50, iQOO Z9 Lite എന്നിവയ്ക്കുള്ള എതിരാളിയാകും സ്മാർട്ഫോൺ
50MP പ്രൈമറി ക്യാമറയും ഫുൾ HD+ ഡിസ്‌പ്ലേയുമുണ്ട്
10000 രൂപയ്ക്ക് താഴെ Moto G35 5G എന്ന പുതിയ ബജറ്റ് ഫോൺ എത്തി. ക്യാമറയിലും ഡിസ്പ്ലേയിലും ബാറ്ററിയിലുമെല്ലാം വിലയ്ക്ക് അനുസരിച്ചുള്ള പെർഫോമൻസ് ലഭിക്കും. ബജറ്റ് നോക്കി ഫോൺ വാങ്ങുന്നവർക്കായാണ് Motorola പുത്തൻ ഫോൺ അവതരിപ്പിച്ചത്.
ഇതിന് 5,000mAh ബാറ്ററിയാണുള്ളത്. 50MP പ്രൈമറി ക്യാമറയും ഫുൾ HD+ ഡിസ്‌പ്ലേയുമുണ്ട്. 10,000 രൂപയിൽ താഴെയാണ് വില. അതിനാൽ ഈ വിലയിൽ വരുന്ന ഇൻഫിനിക്സ് Hot 50, iQOO Z9 Lite എന്നിവയ്ക്കുള്ള എതിരാളിയാകും സ്മാർട്ഫോൺ.
Moto G35 5G: വില, വിൽപ്പന, വേരിയന്റുകൾ
3 വ്യത്യസ്ത നിറങ്ങളിലാണ് മോട്ടോ ജി35 5ജി പുറത്തിറക്കിയിട്ടുള്ളത്. ലീഫ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക്, ഗുവാ റെഡ് എന്നീ വേറിട്ട കളറുകളിൽ വാങ്ങാം. ഫോണിന് ഒറ്റ സ്റ്റോറേജ് ഓപ്ഷനാണുള്ളത്. 4GB+128GB സ്റ്റോറേജിന് 9999 രൂപയാണ് വില.
ഡിസംബർ 16 മുതൽ മോട്ടറോള ജി35 5ജി ഫോണിന്റെ വിൽപ്പന തുടങ്ങും. ഫ്ലിപ്പ്കാർട്ടിലും മോട്ടറോളയുടെ സ്വന്തം വെബ്‌സൈറ്റിലും ഇത് ലഭിക്കും. കൂടാതെ നിങ്ങൾക്ക് ഓഫ്‌ലൈൻ ഔട്ട്‌ലെറ്റുകളിലും ഫോൺ വാങ്ങാവുന്നതാണ്.
Moto G35 5G: സ്പെസിഫിക്കേഷൻ
120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംഗ് റേറ്റുമാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്കുള്ളത്. ഈ മോട്ടറോള ഫോണിന്റെ സ്ക്രീൻ വലിപ്പം 6.72 ഇഞ്ച് ആണ്. ഫുൾ HD+ LCD ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഫോണിന്റെ പീക്ക് ബ്രൈറ്റ്നെസ് 1,000 നിറ്റ് ആണ്. സ്ക്രീനിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്.
6nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ള UNISOC T760 പ്രോസസറാണ് ഫോണിലുള്ളത്. ഇത് Mali-G57 MC4 GPU-മായി ജോടിയാക്കിയിരിക്കുന്നു. 4GB വരെ LPDDR4x റാമും 128GB വരെ UFS 2.2 സ്‌റ്റോറേജും ഫോണിലുണ്ട്.
ആൻഡ്രോയിഡ് 14-നെ അടിസ്ഥാനമാക്കിയാണ് Moto G35 5G പ്രവർത്തിക്കുന്നത്. ലെനോവോ സബ്-ബ്രാൻഡ് ആയ മോട്ടോ 2 വർഷത്തെ സെക്യൂരിറ്റി പാച്ച് ഉറപ്പ് നൽകുന്നു. 18W ഫാസ്റ്റ് ചാർജിങ്ങിനെ ഈ ബജറ്റ് ഫോൺ പിന്തുണയ്ക്കുന്നു. ഇതിനായി ഫോണിൽ നൽകിയിട്ടുള്ളത് 5,000mAh ബാറ്ററിയാണ്.
ഒപ്റ്റിക്‌സിനായി ഫോണിൽ 50MP പ്രൈമറി സെൻസറുണ്ട്. അതുപോലെ ഇതിലെ അൾട്രാ വൈഡ് ക്യാമറ 8MP ആണ്. ഡ്യുവൽ ക്യാമറയ്ക്ക് പുറമെ ഫോണിൽ സെൽഫികൾക്കായി 16MP ഫ്രണ്ട് ക്യാമറ നൽകിയിട്ടുണ്ട്.
Also Read: Also Read: iQOO 13 5G: 51000 രൂപയ്ക്ക് 12GB റാം Flagship ഫോൺ, 50MP Sony ക്യാമറ! വിലയും വിൽപ്പനയും ഓഫറുകളും ഇതാ…
ഫോൺ LCD സ്ക്രീനായതിനാൽ തന്ന ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറല്ല നൽകിയിട്ടുള്ളത്. ഈ മോട്ടറോള ഫോണിൽ അൺലോക്ക് ചെയ്യുന്നതിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറാണുള്ളത്. ഫോൺ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കുള്ളതാണ്. ഇത് ഡോൾബി അറ്റ്‌മോസിനെ സപ്പോർട്ട് ചെയ്യുന്നതിനൊപ്പം സ്റ്റീരിയോ സ്പീക്കറുകളെയും പിന്തുണയ്ക്കുന്നു. പൊടി കയറാതിരിക്കാനും വെള്ളത്തെ പ്രതിരോധിക്കാനുമായി IP52 റേറ്റിംഗ് ആണ് സ്മാർട്ഫോണിലുള്ളത്.
വളരെ ഗംഭീര ഫീച്ചറുകൾ എന്ന് പറയാനിക്കില്ലെങ്കിലും വിലയ്ക്കനുസരിച്ച് മികച്ച ഫോണാണിത്. 9999 രൂപ വിലയിൽ ഒരു 5G ഫോൺ എന്നത് സവിശേഷമായ ഫീച്ചറാണ്. ഇതിൽ ക്യാമറയും ബാറ്ററിയും നല്ല പെർഫോമൻസ് തരുന്നുണ്ട്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile