Moto G14 Launch: 50 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറയുമായി Moto G14 ഉടൻ വിപണിയിലെത്തും

Updated on 24-Jul-2023
HIGHLIGHTS

Moto G14 ഓഗസ്റ്റ് 1 ന് ഇന്ത്യയിൽ അവതരിപ്പിക്കും

ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് Moto G14 പ്രവർത്തിക്കുക

50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് Moto G14 വരുന്നത്

Moto G14 ഓഗസ്റ്റ്  1 ന് ഇന്ത്യയിൽ അവതരിപ്പിക്കും. Moto G14 ന്റെ പ്രധാന സവിശേഷതകളും ഡിസൈനും കമ്പനി പുറത്തുവിട്ടു. Moto G14 ന്റെ സവിശേഷതകൾ താഴെ കൊടുക്കുന്നു 

Moto G14 ഡിസ്‌പ്ലേയും പ്രോസസറും

Moto G14 ന് 6.5 ഇഞ്ച് LCD FHD + പഞ്ച്-ഹോൾ ഡിസ്പ്ലേ ലഭിക്കും. Unisoc T612 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത്‌ നൽകുന്നത്. അതോടൊപ്പം 4GB RAM, 128GB UFS 2.2 സ്റ്റോറേജ് എന്നിവയുടെ പിന്തുണയും ലഭ്യമാകും. അധിക സ്റ്റോറേജ് വിപുലീകരിക്കുന്നതിനായി ഒരു പ്രത്യേക മൈക്രോ 
എസ്ഡി കാർഡ് സ്ലോട്ടും ഫോണിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Moto G14 ഒഎസും ബാറ്ററിയും

ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് Moto G14 പ്രവർത്തിക്കുക. ഇതിന് ആൻഡ്രോയിഡ് 14 ഒഎസ് അപ്‌ഗ്രേഡും മൂന്ന് വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വേഗതയേറിയ പവർ ടോപ്പ്-അപ്പുകൾക്കായി 20W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററി ഫോണിൽ സജ്ജീകരിക്കാം. ഈ ഫോണിന് 34 മണിക്കൂർ വരെ സംസാര സമയവും 94 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് സമയവും 16 മണിക്കൂർ വീഡിയോ പ്ലേബാക്ക് പിന്തുണയും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം, ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയുടെ പിന്തുണ ലഭിക്കുന്ന ഓഡിയോ ജി 14 ൽ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ നൽകും.

Moto G14 ക്യാമറ

ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ പകർത്താൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന 50 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണത്തോടെയാണ് മോട്ടോ G14 വരുന്നത്. മാക്രോ വിഷൻ, നൈറ്റ് വിഷൻ തുടങ്ങിയ ഫോട്ടോഗ്രാഫി ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യും. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഫോണിൽ ഉണ്ടാകും.  

Moto G14 വിലയും ലഭ്യതയും

കറുപ്പ്, നീല നിറങ്ങളിൽ ഫോൺ ലഭ്യമാകുമെന്നാണ് ഔദ്യോഗിക ചിത്രങ്ങൾ സ്ഥിരീകരിക്കുന്നത്. Moto G14 ന്റെ വില സംബന്ധിച്ച് കമ്പനി ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ല. എന്നാൽ മോട്ടോ ജി 13 ന്റെ വില 9,999 രൂപയിൽ നിലനിർത്തിയതിനാൽ ജി 14 ന്റെ വിലയും ഇതിനടുത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.

 

 

Connect On :