മോട്ടോറോള ഈ മാസം ആദ്യം ഇന്ത്യയിൽ Moto G14 എന്ന പുത്തൻ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. സ്കൈ ബ്ലൂ, സ്റ്റീൽ ഗ്രേ എന്നീ കളർ ഓപ്ഷനുകളാണ് ആദ്യം കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോൾ പുതിയ രണ്ട് കളർ വേരിയന്റുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് Moto G14. 'ബട്ടർ ക്രീം', 'പേൾ ലൈലാക് എന്നീ ഷേഡുകളാണ് Moto G14 സ്മാർട്ട്‌ഫോൺ ഓഗസ്റ്റ് 24 ന് വിൽപ്പനയ്‌ക്ക് ഒരുങ്ങുന്നത്.
പുതിയ കളർ വേരിയന്റുകൾക്കും മോട്ടോ ജി 14 ന്റെ സവിശേഷതകൾ ഒരുപോലെയായിരിക്കാനാണ് സാധ്യത. ഈ ഹാൻഡ്‌സെറ്റ് 4GB റാമും 128GB സ്റ്റോറേജും ഉള്ള വേരിയന്റിലാണ് വരുന്നത്, ഇതിന് ഫ്ലിപ്പ്കാർട്ടിന്റെയും മോട്ടറോളയുടെയും ഔദ്യോഗിക വെബ്‌സൈറ്റിൽ 9,999 രൂപയാണ് വില. ഡിസൈനിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ ഫോൺ ഫ്ലാറ്റ് ഫ്രെയിമും ബാക്ക് പാനലുമായാണ് വരുന്നത്. ഇതോടൊപ്പം മുൻവശത്ത് സെന്റർ പഞ്ച് ഹോൾ ക്യാമറയും നൽകിയിട്ടുണ്ട്.
6.5- ഇഞ്ച് (2400×1080 പിക്‌സൽ) FHD+ 20:9 ആസ്കപ്ട് റേഷ്യോ LCD സ്‌ക്രീൻ, 60Hz റിഫ്രഷ് റേറ്റ്, 120Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 89.47% സ്‌ക്രീൻ-ടു-ബോഡി അനുപാതം, പാണ്ട ഗ്ലാസ് സംരക്ഷണം എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ടുള്ള പ്രധാന ഫീച്ചറുകൾ.
2GHz യൂണിസോക് T616 ഒക്ടാകോർ 12nm പ്രൊസസർ, മാലി-G57 ജിപിയു പിന്തുണ, 4GB LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാവുന്ന ഓപ്ഷൻ എന്നിവയാണ് പ്രവർത്തനവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന ഹാർഡ്വെയർ ഘടകങ്ങൾ.
20W ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഈ ബജറ്റ് സ്മാർട്ട്ഫോണിൽ മോട്ടറോള നൽകിയിരിക്കുന്നത്.
മോട്ടോ ജി14 സ്മാർട്ട്ഫോണിന്റെ പിൻ പാനലിൽ ക്വാഡ് പിക്സൽ സാങ്കേതികവിദ്യയുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണുള്ളത്. ഫേസ് ഡിറ്റക്ഷൻ ഓട്ടോഫോക്കസ് (പിഡിഎഎഫ്), എഫ്/1.8 അപ്പർച്ചർ എന്നിവയുള്ള ക്യാമറയാണ് ഇത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് എഫ്/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറയും മോട്ടറോള നൽകിയിട്ടുണ്ട്.
ഡ്യുവൽ സിം ( നാനോ + നാനോ + മൈക്രോ എസ്ഡി ), 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, ജിപിഎസ്, എന്നിവയൊക്കെയാണ് എടുത്തുപറയാവുന്ന മറ്റ് പ്രധാന ഫീച്ചറുകൾ.