5000mAH ബാറ്ററി, 50 മെഗാ പിക്സൽ ക്യാമറ, 10,000 രൂപയിൽ താഴെ വില; മോട്ടോ G13

5000mAH ബാറ്ററി, 50 മെഗാ പിക്സൽ ക്യാമറ, 10,000 രൂപയിൽ താഴെ വില; മോട്ടോ G13
HIGHLIGHTS

5,000mAh ബാറ്ററിയാണ് മോട്ടോ ജി13 സ്മാർട്ട്ഫോണിലുള്ളത്

മാറ്റ് ചാർക്കോൾ, ലാവണ്ടർ ബ്ലൂ എന്നീ രണ്ട് കളർ വേരിയന്റുകൾ ഉണ്ട്

സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണുള്ളത്

9,499 രൂപ വിലയുള്ള ഒരു 4ജി ഫോണാണ് Moto G13. ആകർഷകമായ ഡിസൈനും സ്പെസിഫിക്കേഷനുകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഫോണിലുള്ളത്. 

ഡിസ്പ്ലേ 

മോട്ടോ ജി13 (Moto G13) സ്മാർട്ട്ഫോണിൽ 576Hz ടച്ച് സാമ്പിൾ റേറ്റും 89.47 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവുമുള്ള 6.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണുള്ളത്. LCD സ്‌ക്രീൻ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റാണുള്ളത്. പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനും ഈ ഡിസ്പ്ലെയിൽ കമ്പനി നൽകിയിട്ടുണ്ട്. FHD+ ഡിസ്‌പ്ലേകളുള്ള ഫോണുകൾ പോലും 10,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ് എന്നത് കണക്കിലെടുക്കുമ്പോൾ മോട്ടോ ജി13 (Moto G13)യിലെ HD+ റെസല്യൂഷനുള്ള പാനൽ ഒരു പോരായ്മയാണ്.

പ്രോസസർ

മീഡിയടെക് ഹീലിയോ ജി85 എസ്ഒസിയാണ് മോട്ടോ ജി13 Moto G13  സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. 4 ജിബി LPDDR4x റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും സ്മാർട്ട്ഫോണിലുണ്ട്. ഈ സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്കായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി ഇന്റേണൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും കമ്പനി നൽകുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും മോട്ടോ ജി13 (Moto G13 )യിലുണ്ട്.

ഓപ്പറേറ്റിങ് സിസ്റ്റം

ആൻഡ്രോയിഡ് 13 ഒഎസിലാണ് മോട്ടോ ജി13(Moto G13) പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 12 ഒഎസുള്ള സ്മാർട്ട്ഫോണുകളാണ് ഈ വില വിഭാഗത്തിൽ ഇപ്പോഴും ലോഞ്ച് ചെയ്യുന്നത് എന്നതിനാൽ തന്നെ മോട്ടോറോളയുടെ പുതിയ ഡിവൈസ് ശ്രദ്ധ നേടുന്നു. ആൻഡ്രോയിഡ് 14 ഒഎസ് വൈകാതെ ലോഞ്ച് ചെയ്യുന്ന അവസരത്തിൽ രണ്ട് വർഷം പഴക്കമുള്ള ആൻഡ്രോയിഡ് 12 ഒഎസിൽ പ്രവർത്തിക്കുന്ന ഫോൺ വാങ്ങേണ്ട ആവശ്യമില്ല. മികച്ച ഒഎസ് അനുഭവം നൽകുന്ന മോട്ടറോളയുടെ രീതി മോട്ടോ ജി13യിലും തുടരുന്നു.

ക്യാമറ 

മോട്ടോ ജി13 (Moto G13) സ്മാർട്ട്ഫോണിൽ മൂന്ന് പിൻ ക്യാമറകളാണുള്ളത്. 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ യൂണിറ്റുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയാണ് ഫോണിൽ മോട്ടോറോള നൽകിയിട്ടുള്ളത്. കുറഞ്ഞ വിലയുള്ള സ്മാർട്ട്ഫോൺ എന്നത് പരിഗണിക്കുമ്പോൾ മികച്ച ക്യാമറ സെറ്റപ്പ് തന്നെയാണ് ഇത്.

ബാറ്ററി

5,000mAh ബാറ്ററിയാണ് മോട്ടോ ജി13 (Moto G13 )സ്മാർട്ട്ഫോണിലുള്ളത്. 10W ചാർജിങ് സപ്പോർട്ട് മാത്രമേ ഈ ഡിവൈസിനുള്ളു. ഇതൊരു പോരായ്മയാണ്. നിരവധി കമ്പനികൾ ബജറ്റ് വിഭാഗത്തിൽ പോലും 18W സപ്പോർട്ട് നൽകുന്നുണ്ട്.

Nisana Nazeer
Digit.in
Logo
Digit.in
Logo