Moto G04 Launched: 5,000mAh ബാറ്ററി, 8000 രൂപയ്ക്ക് താഴെ Moto G04! എവിടെ നിന്നും വാങ്ങാം?

Moto G04 Launched: 5,000mAh ബാറ്ററി, 8000 രൂപയ്ക്ക് താഴെ Moto G04! എവിടെ നിന്നും വാങ്ങാം?
HIGHLIGHTS

8000 രൂപയ്ക്ക് താഴെ വില വരുന്ന Moto G04 പുറത്തിറക്കി

ഏറ്റവും പുതിയ സോഫ്റ്റ് വെയർ തന്നെ Motorola ഉപയോഗിച്ചിരിക്കുന്നു

2 വേരിയന്റുകളാണ് മോട്ടോ ജി04ലുള്ളത്

10,000 രൂപയ്ക്ക് താഴെ വില വരുന്ന Moto G04 പുറത്തിറക്കി Motorola. ഉയർന്ന സ്മാർട്ഫോണുകളിലെ ബാറ്ററി ഫീച്ചറുകളാണ് ഈ ഫോണിൽ മോട്ടറോള ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഡിസ്പ്ലേ ക്വാളിറ്റിയും സ്റ്റോറേജും മികച്ചതാണ്. എന്നാൽ ഒരു ലോ ബജറ്റ് ഫോണിന് ഇണങ്ങുന്ന ക്യാമറ പെർഫോമൻസ് മാത്രമാണ് ഇതിലുള്ളത്.

Moto G04

താങ്ങാനാവുന്ന ബജറ്റിൽ ഒരുക്കിയിരിക്കുന്ന സ്മാർട്ട്‌ഫോണാണിത്. ഇതിന് ഏകദേശം 90 Hz റീഫ്രെഷ് റേറ്റ് വരുന്നു. കൂടാതെ ഫോണിന് 5,000mAh ബാറ്ററിയുമുണ്ട്. ഫെബ്രുവരി 15നാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫോണിന്റെ വിൽപ്പനയും വിലയും വിശദമായി അറിയാം. ആദ്യം മോട്ടോ ജി04ന്റെ ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം.

Moto G04 ഫീച്ചറുകൾ
Moto G04 ഫീച്ചറുകൾ

Moto G04 ഫീച്ചറുകൾ

6.6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഫോണിന് പഞ്ച്-ഹോൾ ഡിസ്‌പ്ലേയുമുണ്ട്. നേരത്തെ പറഞ്ഞ പോലെ 90 Hz വരെ ഡിസ്പ്ലേയ്ക്ക് റീഫ്രെഷ് റേറ്റ് ലഭിക്കും. ഇതിന്റെ സ്ക്രീനിന് 537 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും വരുന്നു. ഒരു പ്രീമിയം ഫോണിന്റെ ഡിസൈനാണ് മോട്ടോ ജി04ലുള്ളത്. ഇതിന് അക്രിലിക് ഗ്ലാസ് ഫിനിഷിങ്ങും ലഭിക്കുന്നു.

ബജറ്റ് ഫോണിന്റെ പെർഫോമൻസും നിങ്ങളെ നിരാശപ്പെടുത്തില്ല. ഇതിൽ ഏറ്റവും പുതിയ സോഫ്റ്റ് വെയർ തന്നെ മോട്ടറോള ഉപയോഗിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 14 ഒഎസ് ആണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോണിൽ UNISOC T606 പ്രോസസറും ഉൾപ്പെടുത്തിയിട്ടുണ്ട്.

ട്രിപ്പിൾ കാർഡ് സ്ലോട്ടാണ് മോട്ടോ ജി04ലുള്ളത്. ഇവയിൽ രണ്ട് സിമ്മുകൾ ഇടാം. ആവശ്യമെങ്കിൽ 1 ടിബി വരെ വികസിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാർഡും ചേർക്കാം.

മോട്ടോ ജി04 15W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണ്. ഇതിന് 5,000mAh ബാറ്ററിയുണ്ട്. കൂടാതെ IP52 വാട്ടർ റെസിസ്റ്റൻസ് കപ്പാസിറ്റിയും ഫോണിനുണ്ട്. 16 എംപി പ്രൈമറി ക്യാമറ സെൻസറാണ് ഫോണിലുള്ളത്. സെൽഫി ക്യാമറയായി 5 എംപിയുടെ ഫ്രെണ്ട് സെൻസറും ഉപയോഗിക്കാം.

ഇന്ത്യയിൽ എത്ര വില?

രണ്ട് സ്റ്റോറേജുകളിൽ മോട്ടോ ജി04 പുറത്തിറങ്ങി. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ളതാണ് ഒന്നാമത്തെ ഫോൺ. ഇതിന് ഇന്ത്യയിൽ 6999 രൂപ വില വരുന്നു. രണ്ടാമത്തേത് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണാണ്. ഇതിന് വിപണിയിൽ 7999 രൂപ വിലയാകും.

READ MORE: Nothing Phone 2a Price Leak: മിഡ് റേഞ്ച് ബജറ്റിലൊരുങ്ങുന്ന Nothing Phone 2a-യുടെ വില ചോർന്നു!

സീ ഗ്രീൻ, സാറ്റിൻ ബ്ലൂ, സൺറൈസ് ഓറഞ്ച്, കോൺകോർഡ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും. വിൽപ്പന ഫെബ്രുവരി 22ന് ആരംഭിക്കും. ഓൺലൈനായും മറ്റ് അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്നും ഫോൺ പർച്ചേസ് ചെയ്യാം. മോട്ടറോള, ഫ്ലിപ്കാർട്ട് എന്നീ ഔദ്യോഗിക സ്റ്റോറുകളിൽ മോട്ടോ G04 വിൽപ്പനയ്ക്ക് എത്തും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo