Snapdragon 8 Gen 1 പ്രോസ്സസറിൽ Moto Edge X30 എത്തുന്നു
മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു
Moto Edge X30 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്
മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു .Moto Edge X30 എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസ്സം 9 നു വിപണിയിൽ പുറത്തിറക്കുന്നത് .ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 8 Gen 1പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .മറ്റു പ്രതീഷിക്കുന്ന ഫീച്ചറുകൾ നോക്കാം .
Moto Edge X30 പ്രതീഷിക്കുന്നു ഫീച്ചറുകൾ
ഈ ഫോണുകൾ റിപ്പോർട്ടുകൾ പ്രകാരം 6.67 ഇഞ്ചിന്റെ ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിൽ തന്നെയാകും എത്തുക എന്നാണ് .അതുപോലെ തന്നെ 144Hz ഹൈ റിഫ്രഷ് റേറ്റും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ HDR10+സപ്പോർട്ടും Moto Edge X30 എന്ന സ്മാർട്ട് ഫോണുകളിൽ ഫീച്ചറുകളിൽ ഒന്നാണ് .
ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ Moto Edge X30 ഫോണുകളിൽ 60 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ ഉണ്ടാകും എന്നാണ് .അതുപോലെ തന്നെ പിന്നിൽ 50 മെഗാപിക്സൽ + 50 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളും ലഭിക്കും എന്നാണ് പുറത്തുവരുന്ന ലീക്കുകളിൽ നിന്നും മനസ്സിലാക്കുന്നത് .
കൂടാതെ മറ്റു സൂചനകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 5,000mAh ന്റെ ബാറ്ററി ലൈഫിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്ന ഒന്നാണ് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 8 Gen 1പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്.ഡിസംബർ 9നു ഈ ഫോണുകൾ വിപണിയിൽ .എത്തും