Moto Edge 40 Neo Sale in India: മോട്ടോയുടെ 2 സ്റ്റോറേജ് ഫോണുകൾ, ഇന്നാണ് ആദ്യ വിൽപ്പന! 3000 രൂപ കിഴിവ്

Updated on 28-Sep-2023
HIGHLIGHTS

Moto edge 40 neo ഫോണിന്റെ ഇന്ത്യയിലെ ആദ്യവിൽപ്പന ഇന്നാണ്

മോട്ടോ ഫോണിന് 3000 രൂപ വിലക്കിഴിവാണ് നൽകുന്നത്

ഫോണിന്റെ പ്രത്യേകതകളും, വിലയും, ഓഫറുകളും അറിയാം...

ഇക്കഴിഞ്ഞുപോയ വാരം എത്തിയ മോട്ടറോള എഡ്ജ് 40 നിയോ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മിഡ്- റേഞ്ച് വിഭാഗത്തിൽപെട്ട Moto edge 40 neo ഫോണിന്റെ ഇന്ത്യയിലെ ആദ്യവിൽപ്പന ഇന്നാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഫോൺ ഇനി മോട്ടോയുടെ ഈ ഹാൻഡ്സെറ്റാക്കാൻ ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും ആദ്യ വിൽപ്പന മിസ്സാക്കരുത്.

Moto edge 40 neo ഇന്ന് വിൽപ്പന

8GB RAMഉം 128GB സ്റ്റോറേജുമുള്ള മോട്ടോ ഫോണും, 12GB RAMഉം 256GB സ്റ്റോറേജുമുള്ള ഫോണുകളാണ് വിൽപ്പനയ്ക്ക് എത്തുന്നത്. രണ്ട് ഫോണുകൾക്കും 3000 രൂപയുടെ ഡിസ്കൗണ്ടും Moto first saleൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

8 GB റാമും 128 GB സ്റ്റോറേജുമുള്ള മോട്ടോ എഡ്ജ് 40 നിയോയുടെ വില 23,999 രൂപയാണ്. 12 GB റാമും 256 GB സ്റ്റോറേജുമുള്ള ഫോണിന് 25,999 രൂപയും വില വരുന്നു. എന്നാൽ ഇന്ന് നിങ്ങൾക്ക് വിലക്കിഴിവിൽ വാങ്ങാം. 8 GB റാം മോട്ടോ ഫോണിന് 3000 രൂപ വില കുറച്ച് 20,999 രൂപയും, 12 GB മോട്ടോ ഫോണിന് 3000 രൂപ വിലക്കിഴിവിൽ 22,999 രൂപയുമാണ് വില വരുന്നത്.

Read More: Phone Call Rule: ഫോൺ വിളിച്ചുള്ള തട്ടിപ്പിന് പൂട്ട്! പേരും ഐഡന്റിറ്റിയും അറിയാൻ പുതിയ നിയമം

ഓഫർ തീരുന്നില്ല….

ഇതുമാത്രമല്ല, പർച്ചേസ് സമയത്ത് നിങ്ങൾ ചില ടിപ്സുകൾ പ്രയോഗിച്ചാൽ കൂടുതൽ പ്രയോജനമുണ്ടാകും. ICICI ബാങ്ക് ക്രെഡിറ്റ് കാർഡുകളോ, കൊട്ടക് ബാങ്ക് ക്രെഡിറ്റ് കാർഡുകളോ ഉപയോഗിച്ചാണ് വാങ്ങുന്നതെങ്കിൽ കൂടുതൽ വിലക്കിഴിവ് ലഭിക്കും. 1,000 രൂപ വരെ ഇങ്ങനെ വിലക്കിഴിവ് ലഭിക്കും.

മോട്ടോ എഡ്ജ് 40 നിയോ 5G (8GB RAM) വാങ്ങാം, ഓഫർ വിലയിൽ…CLICK HERE

Moto edge 40 neo എപ്പോൾ, എവിടെ നിന്നും വാങ്ങാം?

ഫ്ലിപ്പ്കാർട്ടിലാണ് മോട്ടോ എഡ്ജ് 40 നിയോ വിൽപ്പന നടക്കുന്നത്. ഇന്ന്, സെപ്റ്റംബർ 28ന് വൈകുന്നേരം 7 മണിക്ക് വിൽപ്പന ആരംഭിക്കും. ഓഫറുകൾ പോലെ ഫോണിന്റെ ഫീച്ചറുകളും ആകർഷകമാണോ എന്ന് പരിശോധിച്ച ശേഷം ഫോൺ പർച്ചേസ് ചെയ്യൂ…

മോട്ടോ എഡ്ജ് 40 നിയോ 5G (12 GB RAM) ഓഫറിൽ വാങ്ങാൻ… CLICK HERE

മോട്ടോ ഫോണിന്റെ ഫീച്ചറുകൾ

6.55 ഇഞ്ച് pOLED ഡിസ്‌പ്ലേയിലാണ് മോട്ടറോള എഡ്ജ് 40 നിയോ വിപണിയിൽ ലഭ്യമാകുക. 144Hz ആണ് ഈ ഫോണിന്റെ റീഫ്രെഷ് റേറ്റ്. ഡൈമെൻസിറ്റി 7030 പ്രൊസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 68W സ്പീഡിലാണ് ഫോൺ ചാർജ് ചെയ്യുന്നത്. 5,000mAh ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മോട്ടോ എഡ്ജ് 40 നിയോ വിൽപ്പന ഇന്ന്

ക്യാമറയിൽ എന്തെല്ലാം?

നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത ഫോണാണ് മോട്ടോ എഡ്ജ് 40 നിയോ എന്ന് പറയാൻ കാരണമുണ്ട്. കാരണം, ഈ ഫോണിന്റെ ക്യാമറയും നിരാശരാക്കില്ല. 50 MPയാണ് ഫോണിന്റെ മെയിൻ ക്യാമറ. വൈഡ് ഷോട്ടുകൾക്കും ക്ലോസപ്പ് മാക്രോകൾക്കും 13 MPയുടെ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും വരുന്നു. കൂടാതെ സെൽഫി പ്രിയരേ നിങ്ങൾക്ക് മോട്ടോ നൽകുന്നത് 32MPയുടെ ഫ്രണ്ട് ഫേസിങ് ക്യാമറയാണ്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :