മോട്ടോയുടെ E5 പ്ലസ് ജൂലൈ 10നു ആമസോണിൽ എത്തുന്നു
6 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ മോട്ടോയുടെ E5 പ്ലസ്
മോട്ടോയുടെ ഏറ്റവും പുതിയ E5 പ്ലസ് എന്ന മോഡൽ ജൂലൈ മാസം വിപണിയിൽ എത്തുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണിത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ വലിയ ഡിസ്പ്ലേ തന്നെയാണ് .മോട്ടോയുടെ ജി 6 കൂടാതെ ജി 6 പ്ലേ എന്നി മോഡലുകൾക്ക് ശേഷം പുറത്തിറങ്ങുന്ന സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ മറ്റു ചില പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
6 ഇഞ്ചിന്റെ HDപ്ലസ് വലിയ ഡിസ്‌പ്ലേയാണ് മോട്ടോ E5 പ്ലസ്സിനു നൽകിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 435 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ കരുത്താർന്ന ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുണ്ട് .
3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12 മെഗാപിക്സലിന്റെ റിയർ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ രണ്ടു മോഡലുകൾ ഈ മാസം പുറത്തിറങ്ങുന്നുണ്ട് .ഏകദേശം 11999 രൂപമുതൽ 13999 രൂപവരെയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .
മോട്ടോയുടെ ഇപ്പോൾ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ
മോട്ടോയുടെ ജി 6 മോഡലുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ, 5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .1080*2160 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .1.8GHz octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഈ സ്മാർട്ട് ഫോണുകളുടെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ഭാരം കുറഞ്ഞ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളാണിത് .എന്നാൽ ഇപ്പോൾ പുറത്തിറങ്ങുന്ന മോട്ടോ സ്മാർട്ട് ഫോണുകൾ ലെനോവയുടേതാണ് .2014 ൽ മോട്ടോയെ ലെനോവോ വാങ്ങിയിരുന്നു .
ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12+ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 3000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .