ആൻഡ്രോയിഡ് ഓറിയോ(ഗോ എഡിഷനിൽ ) മോട്ടോ E5 പ്ലേ ,വില 7899 രൂപ ?

ആൻഡ്രോയിഡ് ഓറിയോ(ഗോ എഡിഷനിൽ ) മോട്ടോ E5 പ്ലേ ,വില 7899 രൂപ ?
HIGHLIGHTS

ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുമായി മോട്ടോ എത്തുന്നു

 

മോട്ടോയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകളിൽ ഒന്നാണ് മോട്ടോ E5 പ്ലസ് കൂടാതെ മോട്ടോ E5 പ്ലേ എന്നി മോഡലുകൾ .മോട്ടോയുടെ E5 പ്ലസ് എന്ന മോഡൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .മോട്ടോയുടെ  E5 പ്ലേ എന്ന മോഡൽ ഉടൻ തന്നെ ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നതായിരിക്കും .ഇതിന്റെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന വില 7899 രൂപയാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ഒരു ആവറേജ് സ്മാർട്ട് ഫോൺ എന്ന് ഈ മോഡലുകളെ വിശേഷിപ്പിക്കാം .മോട്ടോയുടെ E5 പ്ലേ ആൻഡ്രോയിഡ് ഗോ എഡിഷൻ പുറത്തിറങ്ങുന്നത് 5.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് .കൂടാതെ 18.9 ഡിസ്പ്ലേ റേഷിയോയും ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .Qualcomm’s Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 1 ജിബിയുടെ റാം & 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .Android Oreo Go എഡിഷനിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആവറേജ് സവിശേഷതകളോടെയാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .

മോട്ടോയുടെ E5 പ്ലസ് 

6 ഇഞ്ചിന്റെ HDപ്ലസ്  വലിയ ഡിസ്‌പ്ലേയാണ് മോട്ടോ E5 പ്ലസ്സിനു നൽകിയിരിക്കുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 435 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ കരുത്താർന്ന ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ്  ഈ മോഡലുകൾക്കുള്ളത് .കൂടാതെ  ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുണ്ട് .

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്  എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12 മെഗാപിക്സലിന്റെ റിയർ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് .ഓൺലൈൻ ഷോപ്പിങ്ങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo