മോട്ടോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ E 3 Uk വിപണിയിൽ എത്തിച്ചു .ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന .ഇതിന്റെ UK വിപണിയിലെ വില എന്നുപറയുന്നത് 99 ഡോളർ ആണ് .അതായത് ഇന്ത്യൻ രൂപ 8,900 രൂപയ്ക്ക് അടുത്തു വരും .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഇന്ത്യൻ വിപണിയിൽ പുതൊയൊരു സ്മാർട്ട് ഫോൺ കൂടി മോട്ടോയിൽ നിന്നും പുറത്തു വരുന്നു .മോട്ടോ E 3 എന്നു പേരിട്ടിരിക്കുന്ന ഈ സ്മാർട്ട് ഫോൺ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന .
5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇതു നിർമിച്ചിരിക്കുന്നത് .ഇതിന്റെ പ്രൊസസ്സറിനെ കുറിച്ചു മറ്റു വിവരങ്ങൾ ലഭിച്ചട്ടില്ല .3 ജിബിയുടെ മികച്ച റാംമ്മിൽ ആണ് ഇതു പുറത്തിറങ്ങുക .16 ജിബിയുടെ മെമ്മറി സപ്പോർട്ടും ഇതിനുണ്ട്.കുറഞ്ഞ ചിലവിൽ മോട്ടോ പുറത്തിറക്കുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണിത് .ക്യാമറയെ കുറിച്ചു പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .Android Marshmallow v6.0 ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .
2800mAh ബാറ്ററി ലൈഫും മോട്ടോയുടെ ഈ സ്മാർട്ട് ഫോൺ പ്രധാനം ചെയ്യുന്നു .ഇന്ത്യൻ വിപണിയിലെ ഇതിന്റെ വില 8900 രൂപയാണ് .അതു കൊണ്ടു തന്നെ വളരെ മികച്ച രീതിയിൽ ഇതു ഇന്ത്യൻ വിപണി കീഴടക്കുമെന്ന് തന്നെ കരുതാം .മോട്ടോയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ വളരെ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത് .അതുകൊണ്ടു തന്നെ മോട്ടോയുടെ ഈ പുതിയ സ്മാർട്ട് ഫോണിനെയും രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .