അങ്ങനെ മോട്ടോയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന E3 വിപണിയിൽ എത്തുന്നു .സെപ്റ്റംബർ 17 മുതൽ ലോകവിപണിയിൽ എത്തും .7000 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .കാരണം മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .720പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .
MediaTek quad-core പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ റാം ,8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ മോട്ടോയുടെ E3 യുടെ മറ്റു സവിശേഷതകളാണ് .2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .1 ജിബിയുടെ റാം ,2 ജിബിയുടെ റാം ,8 ജിബിയുടെ മെമ്മറി ,16 ജിബിയുടെ മെമ്മറി .
ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെകിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇനി ബാറ്ററിയിലും കുറച്ചു വ്യത്യാസങ്ങൾ ഉണ്ട് .
1 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണിന്റെ ബാറ്ററി 2800mAh,പിന്നെ 2 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണിനു 3500mAh ആണ് കാഴ്ചവെക്കുന്നത് .സെപ്റ്റംബർ 17 മുതൽ ഇത് വിപണിയിൽ എത്തുന്നു .7000 രൂപമുതൽ ആണ് ഇതിന്റെ വില ആരംഭിക്കുന്നത് .