മോട്ടറോള E3 പവർ സെപ്റ്റംബർ 19 മുതൽ ?
മോട്ടോറോളയുടെ 8000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മറ്റൊരു സ്മാർട്ട് ഫോൺ
മോട്ടോറോളയുടെ മറ്റൊരു സ്മാർട്ട് മോഡൽ കൂടി വിപണിയിൽ എത്തുന്നു .മോട്ടോറോള E3യുടെ പിൻഗാമിയായ E3 പവർ ആണ് വിപണിയിൽ എത്തുന്നത് .5ഇഞ്ച് Hd ips ഡിസ്‌പ്ലേയിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .720പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത്.
1GHz quad-core MediaTek MT6735Pപ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .2ജിബിയുടെ റാം,16 ജിബിയുടെ ഇന്റെർണൽ മെമ്മറി ,128GBമെമ്മറി കാർഡ് വഴി വർദ്ധിപ്പിക്കാവുന്ന മെമ്മറി പവർ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
Android Marshmallow 6ൽ പ്രവർത്തിക്കുന്ന ഇത് 4ജി സപ്പോർട്ടോടു കൂടിയാണ് വിപണിയിൽ എത്തുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .
3,500mAh ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 7000 രൂപകടുത്തു വരുമെന്നാണ് സൂചകൾ .സെപ്റ്റംബർ 19 മുതൽ ഇത് വിപണിയിൽ എത്തുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ട് മുഖേന ഇത് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും .
Moto X Play(With Turbo Charger) (Black, 16 GB) ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം