Moto E13 Blue Colour Variant: പുതിയ കളർ വേരിയന്റിൽ Moto E13

Updated on 29-Sep-2023
HIGHLIGHTS

Moto E13 മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് വിപണിയിൽ അവതരിപ്പിച്ചത്

Moto E13 പുത്തൻ സ്കൈ ബ്ലൂ വേരിയന്റാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്

മോട്ടറോള E13 ന് ഇന്ത്യൻ വിപണിയിൽ 8,999 രൂപയാണ് വില

Moto E13 ബജറ്റ് സ്മാർട്ട്‌ഫോൺ ഈ വർഷം ആദ്യം പുറത്തിറക്കിയിരുന്നു. ഈ സ്മാർട്ട്ഫോൺ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോൾ Motorola E13 സ്മാർട്ട്ഫോൺ അതിന്റെ പുതിയ കളർ വേരിയന്റ് വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. Moto E13 വീണ്ടും സ്കൈ ബ്ലൂ വേരിയന്റിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മോട്ടറോള E13 ന് ഇന്ത്യൻ വിപണിയിൽ 8,999 രൂപയാണ് വില.

MOTO E13

കൂടുതൽ വായിക്കൂ: 10000 രൂപയിൽ താഴെ വില വരുന്ന ബജറ്റ് ഫ്രണ്ട്‌ലി ഫോണുമായി Oppo

Moto E13 സ്‌പെസിഫിക്കേഷനുകൾ

Motorola E13 ഉപയോക്താക്കൾക്ക് 6.5-ഇഞ്ച് HD+ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു, 60Hz റിഫ്രഷ് റേറ്റും ലഭ്യമാണ്. വേഗതയും മൾട്ടിടാസ്കിംഗും ഉള്ള ഒക്ടാകോർ യുണിസോക്ക് T606 പ്രൊസസറിൽ പ്രവർത്തിക്കുന്നു. ഗ്രാഫിക്‌സിനായി മാലി-ജി57 എംസി2 ജിപിയു ഇതിലുണ്ട്. ഇതോടൊപ്പം 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഈ സ്‌മാർട്ട്‌ഫോണിനുണ്ട്. കൂടാതെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാം.

ഫോട്ടോഗ്രാഫിക്കായി, മോട്ടോ E13 ഫോണിന് പിൻ പാനലിൽ F/2.2 അപ്പേർച്ചറുള്ള 13MP പ്രൈമറി ലെൻസ് ഉണ്ട്. കൂടാതെ, അതിശയകരമായ സെൽഫികൾക്കും വീഡിയോ കോളിംഗിനും 5 എംപി മുൻ ക്യാമറയുണ്ട്. പവർ ബാക്കപ്പിനായി ഫോണിന് 5,000 mAh ബാറ്ററിയുണ്ട്, ഇത് 10W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഡ്യുവൽ സിം 4G, വൈ-ഫൈ, ബ്ലൂടൂത്ത്, IP52 റേറ്റിംഗ് തുടങ്ങി നിരവധി ഫീച്ചറുകൾ മൊബൈലിലുണ്ട്.

Connect On :