കോസ്മിക് ബ്ലാക്ക്, അറോറ ഗ്രീൻ, ക്രീം വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളാണ് ഉള്ളത്
ബാറ്ററിക്ക് 36 മണിക്കൂറിലധികം ലൈഫുണ്ട്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോ (Moto) അടുത്തിടെ നിരവധി ഫോണുകൾ ആഗോളവിപണിയിൽ അവതരിപ്പിച്ചിരുന്നു. മോട്ടോ ജി13, മോട്ടോ ജി23, മോട്ടോ ഇ13 എന്നീ ഫോണുകളാണ് ഇവയിൽ പ്രധാനം. ഇതിൽ തന്നെ മോട്ടോ ഇ13 (Moto E13) ഫെബ്രുവരി 8ന് ഇന്ത്യയിൽ അവതരിപ്പിച്ചു. ഏറ്റവും ബജറ്റ്ഫ്രണ്ട്ലി ഫോണാണ് മോട്ടോ ഇ13 (Moto E13).
ഡിസ്പ്ലേ
മോട്ടോ ഇ13 (Moto E13) ഹാൻഡ്സെറ്റിൽ ഡ്യുവൽ സിം സ്ലോട്ടുണ്ട്. ആൻഡ്രോയിഡ് 13 (ഗോ എഡിഷൻ) അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് ഇത് പ്രവർത്തിക്കുന്നത്. എച്ച്ഡി+ (720×1,600) റെസലൂഷനോടു കൂടിയ 6.5 ഇഞ്ച് ഐപിഎസ് LCD ആണ് ഡിസ്പ്ലേ. ഡിസ്പ്ലേക്ക് 60Hz റിഫ്രഷ് റേറ്റ്, 269ppi പിക്‌സൽ ഡെൻസിറ്റി എന്നിവയുണ്ട്. മോട്ടോ ഇ13 ഹാൻഡ്സെറ്റ് Octa-core Unisoc T606 പ്രോസസ്സർ ചിപ്പ്സെറ്റിലാണ് പ്രവർത്തിക്കുന്നത്. മോട്ടോ ഇ13 (Moto E13) രണ്ടു സ്റ്റോറേജ് വേരിയന്റുകളിലാണ് പ്രവർത്തിക്കുന്നത് 2GB ആൻഡ് 4GB
ക്യാമറ, ബാറ്ററി സ്‌പെസിഫിക്കേഷനുകളും മറ്റു സവിശേഷതകളും
5 മെഗാപിക്സൽ സെൽഫി ക്യാമറയാണ് നൽകിയിട്ടുള്ളത്. 10 വാട്സ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. ഒരിക്കൽ ചാർജ് ചെയ്താൽ 36 മണിക്കൂറിലധികം ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3.5എംഎം ഹെഡ്‌ഫോൺ ജാക്ക്, ഫേസ് അൺലോക്ക് ഫീച്ചർ, ഐപി52 ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് റേറ്റിങ് എന്നിവയും മോട്ടോ ഇ13ന്റെ ഫീച്ചറുകളാണ്. ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്- സി പോർട്ട് എന്നിവ ഉൾപ്പെടെയുള്ള കണക്ടിവിറ്റി ഫീച്ചറുകൾ ഉണ്ട്.
MOTO E13 വിലയും കളർ വേരിയന്റുകളും
Moto E13 2GB/64GB വേരിയന്റിന് 6,999 രൂപയും 4GB/ 64GB വേരിയന്റിന് 7,999 രൂപയുമാണ് വിപണിയിലെ വില. കോസ്മിക് ബ്ലാക്ക്, അറോറ ഗ്രീൻ, ക്രീം വൈറ്റ് മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്.