Moto G62 എന്ന സ്മാർട്ട് ഫോണുകളാണ് ആഗസ്റ്റ് മാസ്സം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നത് .20000 രൂപയ്ക്ക് താഴെ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു 5ജി സ്മാർട്ട് ഫോണുകൾ കൂടിയാണ് മോട്ടോയുടെ G62 എന്ന സ്മാർട്ട് ഫോണുകൾ .17,999 രൂപ മുതൽ ആണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ HDFC ക്യാഷ് ബാക്കിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ Snapdragon 695 പ്രോസ്സസറുകളിലാണ് എത്തിയിരിക്കുന്നത് .
അതുപ്പോലെ തന്നെ Android 12 ലാണ് ഈ സ്സ്മാർട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകൾ ആണുള്ളത്.
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mAhന്റെ ബാറ്ററി ലൈഫിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 17,999 രൂപയാണ് വില വരുന്നത് .കൂടാതെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 19999 രൂപയും ആണ് വില വരുന്നത് .