മോട്ടോയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ

Updated on 21-May-2018
HIGHLIGHTS

സ്റ്റൈലിഷ് രൂപത്തിൽ 16 എംപി സെൽഫി ക്യാമറയിൽ മോട്ടോ 1S എത്തി ,വില ?

മോട്ടോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് മോട്ടോ 1S.മികച്ച സവിശേഷതകൾ നൽകികൊണ്ടാണ് മോട്ടോയുടെ പുതിയ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ സെൽഫി ക്യാമറകളും കൂടാതെ ഡിസ്പ്ലേ റെഷിയോയും ആണ് .കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

മോട്ടോയുടെ 1S ന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.7 ഇഞ്ചിന്റെ ഫുൾ Hd പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 18:9 ഡിസ്പ്ലേ റെഷിയോ ,1080×2160 പിക്സൽ റെസലൂഷൻ എന്നിവ ഇതിനുണ്ട് .സ്പോർട്സ് ഡിസൈൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ പെർഫോമൻസിന്റെ കാര്യങ്ങൾ പറയുകയാണെങ്കിൽ octa-core Qualcomm Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

Android 8.0 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഒരു നല്ല പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണിനുവേണ്ട എല്ലാം തന്നെ ഇതിൽ ഉൾക്കൊളിച്ചിരിക്കുന്നു എന്നുതന്നെ പറയാം .4ജിബിയുടെ റാംമ്മിലാണു മോട്ടോയുടെ 1S പ്രവർത്തിക്കുന്നത് .കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറിയും ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ 

ഡ്യൂവൽ പിൻ ക്യാമറകളാണ് മോട്ടോ 1S സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .12+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .G LTE, Bluetooth 4.2, കൂടാതെ  Wi-Fi 802 എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

 3000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .168ഗ്രാം ഭാരമാണ് മോട്ടോ 1sനു ഉള്ളത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ലോകവിപണിയിൽ ഇതിന്റെ വിലവരുന്നത് CNY 1,499 ആണ് .അതായത് ഇന്ത്യൻ വിപണിയിലെ ഷോപ്പുകളിൽ വരുമ്പോൾ ഏകദേശം 15,900 രൂപയ്ക്ക് അടുത്തുവരും .

 

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :