Smartphones in April 2024: കാത്തിരിക്കൂ… ഏപ്രിലിൽ വരുന്നതെല്ലാം സ്നാപ്ഡ്രാഗൺ ചിപ്പുള്ള കിടിലൻ സെറ്റുകളോ!

Updated on 31-Mar-2024
HIGHLIGHTS

പുതിയ ഫോൺ വാങ്ങാൻ പദ്ധതിയുള്ളവർ തിടുക്കമില്ലെങ്കിൽ ഈ ഫോണുകൾ പരിഗണിക്കൂ

OnePlus Nord, Samsung, Motorola എന്നിവരെല്ലാം പുതിയ ഫോണുകൾ പുറത്തിറക്കുന്നു

ഏപ്രിൽ മാസം ലോഞ്ചിന് എത്തുന്ന New Smartphones ഏതെല്ലാമെന്ന് നോക്കാം

April 2024 കാത്തിരിക്കുന്ന New Smartphones ഏതെല്ലാമെന്ന് അറിയാമോ? OnePlus Nord, Samsung, Motorola എന്നിവരെല്ലാം പുതിയ ഫോണുകൾ പുറത്തിറക്കുന്നുണ്ട്. Realme GT 5 Pro പോലുള്ള സ്മാർട്ഫോണുകളും ഏപ്രിലിൽ ലോഞ്ച് ചെയ്തേക്കും.

New Smartphones in April

പുതിയ ഫോൺ വാങ്ങാൻ പദ്ധതിയുള്ളവർ തിടുക്കമില്ലെങ്കിൽ ഈ ഫോണുകൾ പരിഗണിക്കൂ. കാരണം, നിലവിലുള്ള സ്മാർട്ഫോണുകളേക്കാൾ പുതിയ അപ്ഗ്രേഡ് ഫീച്ചറുകൾ ഇതിലുണ്ടാകും. എല്ലാ ബജറ്റ് റേഞ്ചിലും പുതിയ ഫോണുകൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. ഇങ്ങനെ വരുന്ന Upcoming Smartphones ഏതെല്ലാമെന്ന് ഇവിടെ ലിസ്റ്റ് ചെയ്യുന്നു.

April കാത്തിരിക്കുന്ന Smartphones

നേരത്തെ പറഞ്ഞ പോലെ സാംസങ്, വൺപ്ലസ് എന്നിവരുടെയെല്ലാം ഫോണുകൾക്കായി കാത്തിരിക്കാം. ഇവ രണ്ടും എല്ലാ വിഭാഗത്തിലുള്ള ഫോണുകളും വിപണിയിൽ എത്തിക്കാറുണ്ട്. ബജറ്റ്- ഫ്രെണ്ട്ലി, മിഡ്-റേഞ്ച് ബജറ്റിൽ മോട്ടറോള, റിയൽമി ബ്രാൻഡുകളും ശ്രദ്ധ നൽകുന്നു.

OnePlus Nord CE4

ഇതുവരെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. എങ്കിലും ഇവയിൽ കൂടുതൽ പുത്തൻ ലോഞ്ചുകൾ ഏപ്രിലിൽ സംഭവിച്ചേക്കാം.

സാംസങ് ഗാലക്സി M55

Samsung Galaxy എം സീരീസിൽ പുതിയ മിഡ് റേഞ്ച് ഫോൺ അവതരിപ്പിക്കുന്നു. ഇതിനകം ചില പുറംരാജ്യങ്ങളിൽ സാംസങ് ഗാലക്സി M55 എത്തി. സ്നാപ്ഡ്രാഗൺ 7 Gen ചിപ്‌സെറ്റ് ഉൾപ്പെടുത്തി വരുന്ന സാംസങ് ഫോണാണിത്. ഇന്ത്യയിൽ ഏപ്രിൽ മാസം ഫോൺ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. 30,000 രൂപ റേഞ്ചിലായിരിക്കും ഇതിന്റെ വിലയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വൺപ്ലസ് നോർഡ് CE 4

ഏപ്രിൽ 1ന് തന്നെ വൺപ്ലസ് നോർഡ് സിഇ 4 എത്തും. സ്‌നാപ്ഡ്രാഗൺ 7 ജെൻ ചിപ്‌സെറ്റ് ആയിരിക്കും ഇതിലുണ്ടാകുക. അമോലെഡ് ഡിസ്‌പ്ലേയും ഫാസ്റ്റ് ചാർജിങ് ബാറ്ററിയുമുള്ള മിഡ്- റേഞ്ച് സ്മാർട്ഫോണായിരിക്കുമിത്. 25,000 രൂപ വിലയിലായിരിക്കും ഫോൺ വിപണിയിൽ എത്തുക. നതിങ് ഫോൺ 2a, റെഡ്മി നോട്ട് 13 എന്നിവയ്ക്ക് ഇവനൊരു എതിരാളി ആയിരിക്കും.

റിയൽമി GT 5 പ്രോ

കമ്പനിയുടെ ഭാഗത്ത് നിന്നും ലോഞ്ചിനെ കുറിച്ച് സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും ഏപ്രിലിൽ ഫോൺ ലോഞ്ചിനെത്താനുള്ള സാധ്യതയുണ്ട്. 100W വയർഡ്, 50W വയർലെസ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണ് റിയൽമി ജിടി 5 പ്രോ. 39,000 രൂപയോട് അടുത്ത് വില വരുന്ന കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായിരിക്കും ഇത്.

Realme GT 5 Pro

മോട്ടറോള എഡ്ജ് 50 പ്രോ

സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയുള്ള ഫോണാണിത്. ഏപ്രിൽ 3-നായിരിക്കും ഫോണിന്റെ ലോഞ്ച്. മോട്ടറോളയുടെ ഫ്ലാഗ്ഷിപ്പ് ഫോണാകും മോട്ടോ എഡ്ജ് 50 പ്രോ.

Read More: നാലാം വാർഷികത്തിൽ പുതിയ iQoo 12! 5000mAh ബാറ്ററിയും Triple ക്യാമറയും Snapdragon പ്രോസസറും

ഇതിൽ ഗൂഗിക്ഷ പിക്സലിലെ പോലെ എഐ ഫീച്ചറുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്. പുതുക്കിയ ഹൈ ക്വാളിറ്റിയുള്ള അമോലെഡ് സ്‌ക്രീനും ഇതിനുണ്ടാകും. വൺപ്ലസ് 12-നോടെല്ലാം ഈ മോട്ടോ ഫോൺ മത്സരിക്കുമന്ന് പ്രതീക്ഷിക്കുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :