Apple ലോഞ്ച് ചടങ്ങിലെ ശ്രദ്ധാകേന്ദ്രം iPhone 16 Pro Max-ലായിരുന്നു. അതിന് കാരണം ലോകം ഉറ്റുനോക്കുന്ന ആപ്പിൾ ഐഫോൺ ടെക്നോളജി തന്നെയായിരുന്നു. മുൻ വേരിയന്റുകളിലൊന്നും ഇല്ലാത്ത പെർഫോമൻസ് പ്രോ മാക്സിലുണ്ട്.
It’s Glowtime ചടങ്ങിൽ ഐഫോൺ 16 പ്രോ, പ്രോ മാക്സ് പുറത്തിറക്കി. ഐഫോൺ 16 പ്രോ മാക്‌സിൽ ഏറ്റവും പുതിയ A18 Pro SoC നൽകിയിരിക്കുന്നു. Apple ഇന്റലിജൻസ് ഫീച്ചറും വലിയ സ്ക്രീനുമാണ് പ്രോ മോഡലുകളിലെ സവിശേഷത.
പ്രോ ഫോണുകളുടെ ഡിസ്പ്ലേയ്ക്ക് 6.3 ഇഞ്ച്, 6.9 ഇഞ്ച് വലിപ്പമാണുള്ളത്. ഐഫോൺ 16 പോലെ മാക്സ് മോഡലിലും ദൈർഘ്യമേറിയ ആയുസ്സ് ലഭിക്കും. ഇവയുടെ ബാറ്ററി വലിപ്പവും എടുത്തുപറയേണ്ട ഫീച്ചർ തന്നെയാണ്.
എ18 പ്രോയ്ക്ക് 16-കോർ സിപിയു ഉണ്ട്. പുതിയ ജിപിയു ഗെയിമുകളിൽ 2x വേഗതയുള്ള റേ ട്രെയ്‌സിംഗ് ഓഫർ ചെയ്യുന്നു. യുഎസ്ബി വഴിയുള്ള വേഗത്തിലുള്ള ഡാറ്റാ ട്രാൻസ്ഫർ സ്പീഡും ലഭിക്കുന്നതാണ്. കഴിഞ്ഞ വർഷത്തെ മോഡലിനേക്കാൾ കൂടുതൽ ഊർജ്ജക്ഷമതയുള്ള ചിപ്സെറ്റാണ് പുതിയതിലുള്ളത്.
പ്രോ മോഡലുകളിൽ ആപ്പിൾ പ്രത്യേക ക്യാമറ ബട്ടൺ അവതരിപ്പിച്ചു. ഫോണിൽ 48MP പ്രൈമറി ക്യാമറയും അൾട്രാ വൈഡ് ക്യാമറയുമാണുള്ളത്. രണ്ടാമത്തേതിന് മൈക്രോ ഇമേജുകൾ ഷൂട്ട് ചെയ്യാൻ സാധിക്കും.
മൂന്നാമത്തെ ക്യാമറ ഒപ്റ്റിക്കൽ ക്വാളിറ്റി ഫോട്ടോഷൂട്ടുകൾക്ക് ഉപകരിക്കും. കളർ ഗ്രേഡിംഗ് പോലുള്ള കാര്യങ്ങളിൽ മെച്ചപ്പെട്ട നിയന്ത്രണം വാഗ്ദാനം ചെയ്യുന്നുണ്ട്. 120 ഫ്രെയിംസ് പർ സെക്കൻഡിൽ 4K വീഡിയോ ഷൂട്ടിങ് ഇതിൽ സാധ്യമാണ്.
$999 ആണ് ഐഫോൺ 16 പ്രോയ്ക്ക് ഈടാക്കുന്നത്. ഫോൺ ലോഞ്ച് ചടങ്ങിൽ പ്രോ മാക്സിന്റെ വില $1,119 എന്ന് പറയുന്നു. വെള്ളിയാഴ്ച മുതൽ പ്രീ-ബുക്കിങ് ആരംഭിക്കും. സെപ്തംബർ 20 മുതലായിരിക്കും ഐഫോൺ 16 പ്രോ മോഡലുകളുടെ വിൽപ്പന ആരംഭിക്കുക.
ഫോണിന്റെ ബോഡി ടൈറ്റാനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. നാല് വ്യത്യസ്ത നിറങ്ങളിലാണ് ഐഫോൺ 16 പ്രോ സീരീസുകൾ പുറത്തിറക്കിയത്.
ഇന്നുവരെ വന്നതിലെ ഏറ്റവും വികസിതമായ മോഡലാണ് പ്രോ മാക്സ്. ഇത് ആപ്പിളിന്റെ ടോപ്പ് എൻഡ് മോഡലാണ്. ഐഫോൺ 16 പ്രോ, പ്രോ മാക്സ് എന്നിവയും ആപ്പിൾ സീരീസിൽ എത്തിച്ചു.
കൂടുതൽ ബ്രൈറ്റ്നെസ്സും കനം കുറഞ്ഞതുമായ ഫോണുകളാണിവ. ആപ്പിൾ ഇന്റലിജൻസ് ഫീച്ചർ ഇതിൽ ലഭ്യമാണ്. ഇതിലെ ബാറ്ററി പവറിലും റാമിലും പ്രധാന അപ്ഗ്രേഡുകളും അവതരിപ്പിച്ചു.