Mobile Phone Challenge-ലൂടെ ചൈനീസ് വനിത നേടിയത് ഒരു ലക്ഷത്തിലധികം പണം. അയ്യോ, ഉറങ്ങാതിരിക്കാൻ പറഞ്ഞാൽ ഓകെ, പക്ഷേ എങ്ങനാ 8 മണിക്കൂറൊക്കെ ഫോണില്ലാതെ പിടിച്ചു നിൽക്കുക! എന്തായാലും തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള ഒരു വനിത ഇക്കാര്യത്തിൽ പുലിയായി.
8 മണിക്കൂർ തുടർച്ചയായി ഫോൺ ഉപയോഗിക്കാതെ ഇവർ നേടിയത് 10,000 യുവാൻ ആണ്. എന്നുവച്ചാൽ ഇന്ത്യൻ രൂപയിൽ ഏകദേശം 1,16,000 രൂപ! ഫോണില്ലാതെ മാനസിക ദൃഢത പരിശോധിക്കാനുള്ള ടെസ്സായിരുന്നു. ഈ സമയത്തിൽ ഉറങ്ങാനോ ഉത്കണ്ഠ പ്രകടിപ്പിക്കാനോ അനുവദിച്ചിരുന്നില്ല. കട്ടിലിൽ കിടക്കാമെങ്കിലും ഉറങ്ങുന്നത് അനുവദനീയമായിരുന്നില്ല. അതുപോല മത്സരാർഥികളിൽ നിന്ന് അവരുടെ സ്മാർട്ഫോണുകൾ വാങ്ങിയ ശേഷമാണ് പരീക്ഷണം സംഘടിപ്പിച്ചത്.
ഇത്രയും കർശനമായ നിയമങ്ങളിലൂടെ മത്സരം നടത്തിയതിൽ ഡോങ് എന്ന ചൈനീസ് യുവതി വിജയം നേടി. 100ൽ 88.99 സ്കോർ നേടിയാണ് പതിനായിരം യുവാൻ സ്വന്തമാക്കിയത്. ഗാഢനിദ്ര ഒഴിവാക്കിയും ഏറ്റവും കുറഞ്ഞ ഉത്കണ്ഠ പ്രകടമാക്കിയും കൂടുതൽ സമയം ഫോണില്ലാതെ ചെലവഴിച്ചു.
ഇത് ശരിക്കും ശാരീരിക പരീക്ഷണത്തേക്കാൾ മാനസിക സഹിഷ്ണുതയെ അളക്കാനുള്ള ടെസ്സായിരുന്നു. മത്സരത്തിന് മുമ്പ് തന്നെ പങ്കെടുക്കുന്നവർ അവരുടെ മൊബൈൽ ഫോണുകൾ സറണ്ടർ ചെയ്തു. എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ കോളിങ്ങിനും മറ്റുമായി പഴയ മൊബൈൽ മോഡലുകൾ ലഭ്യമാക്കിയിരുന്നു. എന്തെങ്കിലും അടിയന്തര ആവശ്യങ്ങൾ വന്നാഷ കുടുംബാംഗങ്ങളെ ബന്ധപ്പെടാനായി നൽകിയിരുന്നത്. ടോയ്‌ലറ്റ് ആവശ്യങ്ങൾക്ക് അനുവദിച്ചിരുന്നത് അഞ്ച് മിനിറ്റ് ഇടവേളകളാണ്.
മത്സരാർഥികളിൽ ഭൂരിഭാഗം ആളുകളും കിടക്കയിൽ തന്നെ കഴിച്ചു കൂട്ടി. പാനീയങ്ങളും ഭക്ഷണവും കഴിച്ചും വായനയിലും വിശ്രമത്തിലുമായി അവർ സമയം വിനിയോഗിച്ചു. എന്നാൽ ഫോൺ ഉപയോഗിക്കാതെ ഏറ്റവും കൂടുതൽ സമയം മുറിയ്ക്കുള്ളിൽ ചെലവഴിച്ചത് ഡോങ്ങാണ്. ഇങ്ങനെ 8 മണിക്കൂർ ഫോൺ ഉപയോഗിക്കാതെ വെറുതെ ഇരിന്ന് നേടിയതോ ഒരു ലക്ഷത്തി പതിനാറായിരം രൂപ!
Also Read: 200MP Samsung S24 Ultra വില 24,300 രൂപ വെട്ടിക്കുറച്ചു! സ്വപ്ന ഫോണിനുള്ള Bumper ഓഫർ മിസ്സാക്കരുതേ…