ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഇതാ മോബിസ്റ്റാർ പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ മോഡൽ CQ.5000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .13 മെഗാപിക്സലിന്റെ റിയർ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റു ചില സവിശേഷതകൾ മനസ്സിലാക്കാം .
ഈ സ്മാർട്ട് ഫോണിന്റെ വില 4999 രൂപയാണ് .എന്നാൽ ഇപ്പോൾ ഇത് നിങ്ങൾക്ക് ഓഫറുകളിൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1000 രൂപയുടെ സ്പെഷ്യൽ ഓഫറുകൾ ഈ മോഡലുകൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഇതിനുണ്ട് .നിങ്ങളുടെ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്തു ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
കൂടാതെ നോ കോസ്റ്റ് EMI ൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് പ്രതിമാസം 243 രൂപമുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒരു ചെറിയ ബഡ്ജറ്റ് സ്മാർട്ട് ഫോണിന് അത്യാവിശ്യമായ എല്ലാത്തരം സവിശേഷതകളും CQ എന്ന മോഡലുകൾക്ക് നൽകിയിരിക്കുന്നു .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .
Qualcomm Snapdragon 425 Quad Core 1.4 GHz പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനുണ്ട് .4G ViLTE + VoLTE സപ്പോർട്ടോടുകൂടിയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഓഫറുകളോടെ 3999 രൂപയ്ക്ക് ലഭിക്കുന്ന ഒരു മികച്ച 4ജി സ്മാർട്ട് ഫോൺ എന്ന് ഇതിനെ വിശേഷിപ്പിക്കാവുന്നതാണ് .
ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .13 മെഗാപിക്സലിന്റെ റിയർ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനു നൽകിയിരിക്കുന്നത് .3020 mAhന്റെ നോൺ റിമൂവബിൾ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .
13 ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളോടെ 3999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ജിയോ നൽകുന്ന 2200 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് സന്ദർശിക്കുക .