13 എംപി ക്യാമറയിൽ Mobiistar CQ 4Gസ്മാർട്ട് ഫോൺ ,വില 4999 രൂപ ,കൂടാതെ 2200 രൂപയുടെ ജിയോ ഓഫറുകളും

13 എംപി  ക്യാമറയിൽ Mobiistar CQ 4Gസ്മാർട്ട് ഫോൺ ,വില 4999 രൂപ ,കൂടാതെ 2200 രൂപയുടെ ജിയോ ഓഫറുകളും
HIGHLIGHTS

ഓഫറുകളിൽ വാങ്ങിക്കാം Mobiistar CQ 4G സ്മാർട്ട് ഫോണുകൾ

 

ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക്  ഇപ്പോൾ ഇതാ മോബിസ്റ്റാർ  പുറത്തിറക്കിയിരിക്കുന്ന ഏറ്റവും പുതിയ മോഡൽ CQ.5000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .13 മെഗാപിക്സലിന്റെ റിയർ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റു ചില സവിശേഷതകൾ മനസ്സിലാക്കാം .

ഈ സ്മാർട്ട് ഫോണിന്റെ വില 4999 രൂപയാണ് .എന്നാൽ ഇപ്പോൾ ഇത് നിങ്ങൾക്ക് ഓഫറുകളിൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .1000 രൂപയുടെ സ്പെഷ്യൽ ഓഫറുകൾ ഈ മോഡലുകൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഇതിനുണ്ട് .നിങ്ങളുടെ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്തു ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ നോ കോസ്റ്റ് EMI ൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് പ്രതിമാസം 243 രൂപമുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒരു ചെറിയ ബഡ്ജറ്റ് സ്മാർട്ട് ഫോണിന് അത്യാവിശ്യമായ എല്ലാത്തരം സവിശേഷതകളും CQ എന്ന മോഡലുകൾക്ക് നൽകിയിരിക്കുന്നു .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .

Qualcomm Snapdragon 425 Quad Core 1.4 GHz  പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും  ഇതിനുണ്ട് .4G ViLTE + VoLTE സപ്പോർട്ടോടുകൂടിയാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .ഓഫറുകളോടെ 3999 രൂപയ്ക്ക് ലഭിക്കുന്ന ഒരു മികച്ച 4ജി സ്മാർട്ട് ഫോൺ എന്ന് ഇതിനെ വിശേഷിപ്പിക്കാവുന്നതാണ് .

ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .13 മെഗാപിക്സലിന്റെ റിയർ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനു നൽകിയിരിക്കുന്നത് .3020 mAhന്റെ നോൺ റിമൂവബിൾ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .

13 ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോൺ നിങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫറുകളോടെ 3999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ജിയോ നൽകുന്ന 2200 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് സന്ദർശിക്കുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo