Oppo A5 Pro 5G launched in India starting at Rs 17999
മിലിറ്ററി ഗ്രേഡ് സർട്ടിഫിക്കേഷനുള്ള ബജറ്റ് ഫോൺ Oppo A5 Pro ലോഞ്ച് ചെയ്തു. 20000 രൂപയ്ക്ക് താഴെയാണ് പവർഫുൾ സ്മാർട്ഫോൺ Oppo 5G ഇന്ത്യയിൽ അവതരിപ്പിച്ചത്. 5800mAh ബാറ്ററി മാത്രമല്ല, ഡിസ്പ്ലേയും ഡ്യൂറബിലിറ്റിയിലുമെല്ലാം ആള് കരുത്തൻ തന്നെ.
14 മിലിട്ടറി-ഗ്രേഡ് ടെസ്റ്റുകളിൽ വിജയിച്ച 360 ആർമർ ബോഡിയാണ് ഫോണിന്റെ എടുത്തു പറയേണ്ട സവിശേഷത. വെള്ളവും പൊടിയും മാത്രമല്ല, അബദ്ധത്തിൽ വീഴുന്ന കാപ്പിയും സോഡയും വരെ പ്രതിരോധിക്കാൻ ശേഷിയുള്ള ഫോൺ തന്നെയാണ്. അതിനാൽ ഓപ്പോ 5ജി IP66, IP68, IP69 സർട്ടിഫൈഡാണ്. മുൻവശത്തെ സ്ക്രീനിലാകട്ടെ, Gorilla Glass 7i ഉപയോഗിച്ചിരിക്കുന്നു.
ഓപ്പോ A5 പ്രോ 5ജി രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. ഇതിൽ ഒന്നാമത്തെ സ്റ്റോറേജ് ഫോൺ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതാണ്. ഇതിന് വിലയാകുന്നത് 17,999 രൂപയാണ്. 8 ജിബി റാം 256 ജിബി സ്റ്റോറേജുള്ള ഫോണിന് 19,999 രൂപയുമാണ് വില.
8GB+128GB- Rs 17,999
8GB+256GB- Rs 19,999
ആമസോണിലും ഫ്ലിപ്കാർട്ടിലും ഓപ്പോയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലുമെല്ലാം ഫോണിന്റെ വിൽപ്പനയും ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും സ്മാർട്ഫോൺ ലഭ്യമാണ്. ഈ പുതിയ 5G ഫോൺ ഫെതർ ബ്ലൂ, മോച്ച ബ്രൗൺ എന്നീ രണ്ട് നിറങ്ങളിലാണുള്ളത്.
ഈ ഫോൺ ഇപ്പോൾ വാങ്ങുകയാണെങ്കിൽ ആകർഷകമായ കിഴിവുകളും സ്വന്തമാക്കാം. എസ്‌ബിഐ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ബോബ് ഫിനാൻഷ്യൽ, ഫെഡറൽ ബാങ്ക്, ഡിബിഎസ് ക്രെഡിറ്റ് കാർഡുകൾക്ക് ഓഫറുണ്ട്. ഈ ബാങ്ക് കാർഡുകളിലൂടെ 10 ശതമാനം വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും. എന്നുവച്ചാൽ 1,500 രൂപ വരെ ഇങ്ങനെ ക്രെഡിറ്റായേക്കും. 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ പ്ലാനുകളും ഓപ്പോ ഓഫർ ചെയ്യുന്നു.
ഈ പുത്തൻ ഓപ്പോ ഫോൺ ഒരു Budget 5G Smartphone ആണ്. 6.67 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 120Hz റിഫ്രഷ് റേറ്റും 1000 nits പീക്ക് ബ്രൈറ്റ്‌നസും സ്ക്രീനിനുണ്ട്.
6nm മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഫോണിലെ പ്രോസസർ. 8GB റാമും 128GB, 256GB UFS 2.2 സ്റ്റോറേജുമുള്ള ഫോണുകളാണിവ. ഇതിൽ പ്രവർത്തിക്കുന്നത് ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15 ആണ്.
ക്യാമറയിലേക്ക് വന്നാൽ ഈ 5ജി ഫോണിലുള്ളത് ഡ്യുവൽ സിസ്റ്റമാണ്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ മോണോക്രോം സെൻസറുമുണ്ട്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്.
5800mAh ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓപ്പോ എ5 പ്രോ 45W SUPERVOOC ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. കവറേജ് കുറവുള്ള പ്രദേശങ്ങളിൽ 200 ശതമാനം നെറ്റ്‌വർക്ക് ബൂസ്റ്റ് ഫീച്ചറും ഈ ഫോണിലുണ്ട്.
ഒന്നിലധികം SA/NSA ബാൻഡുകളുള്ള 5G സപ്പോർട്ടും, ഡ്യുവൽ 4G VoLTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ ഓപ്ഷനുകളും ഇതിനുണ്ട്. ഓപ്പോ ഫോൺ ബ്ലൂടൂത്ത് 5.3 സപ്പോർട്ട് ചെയ്യുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ചാർജിങ്ങുണ്ട്. ഇതിൽ സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് കൊടുത്തിട്ടുള്ളത്.