Discount Offer: 64MP ക്യാമറയും 4K വീഡിയോ റെക്കോഡിങ്ങുമുള്ള മിഡ് റേഞ്ച് iQoo 5G ഫോണിന് വിലക്കിഴിവ്

Updated on 28-Jun-2024
HIGHLIGHTS

കഴിഞ്ഞ വർഷം ഐക്യൂ ഇന്ത്യയിൽ അവതരിപ്പിച്ച ഫോണാണ് iQoo Z7 Pro

4600 mAh ബാറ്ററിയാണ് iQoo Z7 Pro 5G ഫോണിലുള്ളത്

മിഡ് റേഞ്ച് iQoo ഫോൺ ഇപ്പോൾ വിലക്കിഴിവിലുണ്ട്

നിങ്ങൾ ഒരു മിഡ് റേഞ്ച് iQoo ഫോൺ വാങ്ങാൻ പദ്ധതിയിടുന്നുണ്ടോ? എങ്കിൽ അതിനുള്ള ശരിയായ സമയമാണിത്. കഴിഞ്ഞ വർഷം ഐക്യൂ ഇന്ത്യയിൽ അവതരിപ്പിച്ച ഫോണാണ് iQoo Z7 Pro. മികവുറ്റ പെർഫോമൻസ് തരുന്ന 5G ഫോണാണിത്.

4600 mAh ബാറ്ററിയാണ് iQoo Z7 Pro 5G ഫോണിലുള്ളത്. 3000mm² വേപ്പർ ചേമ്പർ കൂളിങ് സിസ്റ്റമുള്ള സ്മാർട്ഫോണാണിത്. 2023 ഓഗസ്റ്റിലായിരുന്നു ഈ ഐക്യൂ മിഡ് റേഞ്ച് ഫോൺ വിപണിയിലെത്തിയത്. രണ്ട് വേരിയന്റുകളിലാണ് ഈ ഐക്യൂ സ്മാർട്ഫോണുള്ളത്. ഫോണിന്റെ ഫീച്ചറുകളും ഓഫറുകളും പരിശോധിക്കാം.

iQoo Z7 Pro സ്പെസിഫിക്കേഷൻ

1080×2400 പിക്സൽ റെസല്യൂഷനാണ് ഈ ഐക്യൂ ഫോണിലുള്ളത്. 6.78 ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 120Hz റീഫ്രെഷ് റേറ്റും 1300 nits വരെ പീക്ക് ബ്രൈറ്റ്നെസ്സും ഐക്യൂവിലുണ്ട്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റാണ് ഫോണിലുള്ളത്.

#iQoo Z7 Pro സ്പെസിഫിക്കേഷൻ

ആൻഡ്രോയിഡ് 13 സോഫ്റ്റ് വെയറാണ് ഈ ഐക്യൂ സ്മാർട്ഫോണിലുള്ളത്. FunTouch OS 13 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോണാണിത്. ഇതിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് സജ്ജീകരിച്ചിട്ടുള്ളത്.

64MP വരുന്ന പ്രൈമറി ക്യാമറയ്ക്ക് f/1.79 അപ്പേർച്ചർ വരുന്നു. ഇത് 4K വീഡിയോ റെക്കോഡിങ്ങിനെയും സപ്പോർട്ട് ചെയ്യുന്നു. 2MP ഡെപ്ത് സെൻസറാണ് ഫോണിന്റെ സെക്കൻഡറി ക്യാമറ. ഇതിന് f/1.79 അപ്പേർച്ചറാണ് വരുന്നത്. f/2.45 അപ്പേർച്ചർ ഉള്ള 16MP സെൽഫി ക്യാമറയും ഫോണിലുണ്ട്. ഇതിന് ഓറ ലൈറ്റ് ഫ്ലാഷ് സപ്പോർട്ട് ലഭിക്കുന്നു.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ സപ്പോർട്ട് ഐക്യൂ ഫോണിലുണ്ട്. ഇത് 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 4600mAh ബാറ്ററിയും ഈ സ്മാർട്ഫോണിൽ ഉൾപ്പെടുന്നു. 22 മിനിറ്റിനുള്ളിൽ ഇതിന് 50% വരെ ചാർജ് ചെയ്യാൻ സാധിക്കുന്നു. IP52 റേറ്റിങ്ങുള്ളതിനാൽ പൊടിയും വെള്ളവും പ്രതിരോധിക്കാൻ സാധിക്കും.

iQoo Z7 Pro ഓഫർ എങ്ങനെ?

രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് iQoo Z7 പ്രോ വരുന്നത്. 8GB+128GB സ്റ്റോറേജുള്ളതാണ് ഒന്നാമത്തേത്. ഫോണിലെ ഉയർന്ന വേരിയന്റ് 8GB+256GB സ്റ്റോറേജാണ്.

Read More:  Infinix പുറത്തിറക്കിയ 19,999 രൂപയുടെ Note 40 5G! First Sale ഓഫറായി 4000 രൂപ കിഴിവ്

ഇപ്പോൾ 128GB സ്റ്റോറേജിന് 23,999 രൂപ വില വരുന്നു. 256GB സ്റ്റോറേജ് ഐക്യൂ ഫോണിന് 24,999 രൂപയുമാണ് വില. ഈ രണ്ട് വേരിയന്റുകളും 1,000 രൂപ വില കുറച്ച് വിൽക്കുന്നു. ഇങ്ങനെ 128ജിബി വേരിയന്റ് ഐക്യൂ ഫോണിന് 22,999 രൂപ വിലയാകും. 256 ജിബി വേരിയന്റിന് 23,999 രൂപയുമാകും. ബ്ലൂ ലഗൂൺ, ഗ്രാഫൈറ്റ് മാറ്റ് കളർ ഓപ്ഷനുകളിൽ ഫോൺ വാങ്ങാം. ഓഫറിനുള്ള ലിങ്ക്.

ഐസിഐസിഐ ബാങ്ക് കാർഡിലൂടെ 2,000 രൂപ തൽക്ഷണ കിഴിവ് നേടാം. കൂടാതെ കമ്പനി 15 ദിവസത്തെ സ്‌ക്രീൻ റീപ്ലേസ്‌മെന്റ് പോളിസിയും ഉറപ്പുനൽകുന്നു.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :