Nothing Phone 2a Price Leak: മിഡ് റേഞ്ച് ബജറ്റിലൊരുങ്ങുന്ന Nothing Phone 2a-യുടെ വില ചോർന്നു!

Updated on 15-Feb-2024
HIGHLIGHTS

Nothing Phone 2a മാർച്ച് 5ന് ലോഞ്ച് ചെയ്യും

ഇപ്പോഴിതാ നതിങ് ഫോണിന്റെ വില ഓൺലൈനിൽ ചോർന്നു

6.7 ഇഞ്ച് വലിപ്പമുള്ള ഫോണാണ് നതിങ് ഫോൺ 2aയിലുള്ളത്

വിപണി കാത്തിരിക്കുന്ന സ്മാർട്ഫോണാണ് Nothing Phone 2a. മാർച്ച് 5നാണ് ഈ പ്രീമിയം ഫോൺ ലോഞ്ചിന് എത്തുന്നത്. എന്നാലിപ്പോഴിതാ നതിങ് ഫോണിന്റെ വില ഓൺലൈനിൽ ചോർന്നു. നതിങ്ങിന്റെ വില കുറഞ്ഞ ഫോണായിരിക്കും ഇതെന്ന് പല റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

ഇതിന്റെ ഏകദേശ വില വിവരങ്ങളെ കുറിച്ചും സൂചനകളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ നതിങ് ഫോൺ 2എയുടെ വില എത്രയെന്ന് ലീക്കായിരിക്കുകയാണ്.

Nothing Phone 2a ഫീച്ചറുകൾ

Nothing Phone 2a ഫീച്ചറുകൾ

ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 6.7 ഇഞ്ച് വലിപ്പമുള്ള ഫോണാണ് നതിങ് ഫോൺ 2aയിലുള്ളത്. 120Hz റീഫ്രെഷ് റേറ്റുള്ള ഡിസ്പ്ലേയാണ് ഇതിന് വരുന്നത്. ഫുൾ HD പ്ലസ് OLED ഡിസ്പ്ലേയായിരിക്കും ഇതിലുണ്ടാകുക. മികച്ച പിക്ചർ ക്വാളിറ്റിയായിരിക്കും ഈ പ്രീമിയം ഫോണിലുണ്ടാകുക. മീഡിയാടെക് ഡൈമൻസിറ്റി 7200 ചിപ്പ് ആണ് ഫോണിലെ പ്രോസസർ.

50MPയുടെ പ്രൈമറി സെൻസറും സെക്കൻഡറി സെൻസറും ഇതിലുണ്ടാകും. ഇതിന് 32MPയാണ് സെൽഫി ക്യാമറ വരുന്നത്. നതിങ് OS 2.5 ഓപ്പറേറ്റിങ് സിസ്റ്റമാണ് നതിങ് ഫോൺ 2എയിലുള്ളത്. ആൻഡ്രോയിഡ് 14 ആണ് ഇതിന്റെ OS. 45W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. 4,500mAh ആയിരിക്കാം ഇതിന്റെ ബാറ്ററിയെന്ന് സൂചനയുണ്ട്. ചിലപ്പോൾ 4,800mAh ബാറ്ററിയുമുണ്ടാകും.

Nothing Phone 2a

2 സ്റ്റോറേജുകളിൽ നതിങ് തങ്ങളുടെ വില കുറഞ്ഞ മോഡൽ അവതരിപ്പിച്ചേക്കും. ഒന്നാമത്തേത് 8 ജിബിയുള്ള ഫോണാണ്. ഇതിന് 128 ജിബി സ്റ്റോറേജുണ്ടായിരിക്കും. ഇതിന് ഏകദേശം 349 യൂറോ ഇതിന് വരും. ഈ ഫോണിന് 34,000 രൂപ വരെ വിലവന്നേക്കും.

രണ്ടാമത്തെ ഫോണിന് 12 ജിബി റാം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് 256 ജിബി സ്റ്റോറേജുണ്ടാകുമെന്നും സൂചനയുണ്ട്. ഈ നതിങ് ഫോൺ 2എയ്ക്ക് 399 യൂറോയാകും വില വരുന്നത്. ഈ വേരിയന്റിന് ഏകദേശം 39,999 രൂപ വരെയാകും വിലയാകുന്നത്.

Nothing Phone 2a

എന്തായാലും 35,000 രൂപയിൽ താഴെയായിരിക്കാം നതിങ് ഫോൺ 2എയ്ക്ക് വിലയാകുന്നത്. ഐഫോൺ ഭ്രമമില്ലാത്തവർക്ക് ആൻഡ്രോയിഡ് ഫോണുകളിലെ മികച്ച ഓപ്ഷനാണ് നതിങ്. ഇതുവരെ പുറത്തിറങ്ങിയ 2 സീരീസുകളും ഉയർന്ന വിലയുള്ളവയായിരുന്നു.

READ MORE: സിമ്പിൾ ബട്ട് Powerful! 6000mAh ബാറ്ററി, 8999 രൂപയ്ക്ക് Moto G24 Power ഇന്ത്യയിലെത്തി!

എന്നാൽ 2എയിൽ കമ്പനി മിഡ് റേഞ്ച് ബജറ്റാണ് അവതരിപ്പിക്കുന്നത്. ഇനിയെന്തെല്ലാം ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ നതിങ് ഇന്ത്യയിൽ എത്തുന്നതിന് കാത്തിരിക്കാം.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :