Amazon 2024-ലെ ആദ്യ സ്പെഷ്യൽ സെയിൽ ആരംഭിച്ച് 5 ദിവസം പിന്നിടുകയാണ്. Great Republic Day Sale-ന്റെ അവസാന തീയതിയും നീട്ടി. 24 മണിക്കൂർ കൂടി അധികമായി ഇനി ആമസോൺ സെയിൽ ലഭിക്കും. ജനുവരി 19 വരെ ഷോപ്പിങ് പ്രേമികൾക്ക് സെയിൽ ഓഫറുകൾ ആസ്വദിക്കാം. ആമസോണിൽ Mid-range phones ഇപ്പോൾ വിലക്കുറവിൽ വാങ്ങാം.
ഫോൺ വാങ്ങാനുള്ള ഏറ്റവും മികച്ച പ്ലാറ്റ്ഫോമാണ് ആമസോൺ. പ്രത്യേകിച്ചും വിശ്വസ്തമായും ഓഫറുകളോടെയും വാങ്ങാനുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള സെയിലിൽ ഓഫറിൽ ഫോൺ പർച്ചേസ് ചെയ്യാം.
സാംസങ്, ഓപ്പോ, റിയൽമി, വിവോ ഫോണുകൾക്കെല്ലാം ഓഫറുണ്ട്. മിഡ്- റേഞ്ച് ബജറ്റിൽ വരുന്ന ഫോണുകൾ ഇപ്പോൾ 25,000 രൂപയ്ക്ക് താഴെ വാങ്ങാം. ഓഫറുകൾ വിശദമായി നോക്കാം.
8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. 13% വിലക്കിഴിവിൽ ഫോൺ വാങ്ങാം. 20,000 രൂപയ്ക്കും മുകളിൽ വില വരുന്ന ഫോണാണിത്. ആമസോൺ ഓഫറിൽ 19,999 രൂപയാണ് വില. എസ്ബിഐ കാർഡിന് 1000 രൂപയുടെ ഡിസ്കൌണ്ടും ലഭിക്കും. പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ 18,700 രൂപയാണ് കിഴിവ് നൽകുന്നത്.
കറുപ്പ്, പച്ച നിറങ്ങളിലുള്ള ഫോണുകളാണ് വിൽപ്പനയ്ക്കുള്ളത്. ഇതൊരു ഡ്യുവൽ സിം 5G സിം സ്ലോട്ടുള്ള ഫോണാണ്.
ഡിസ്പ്ലേ: 6.72 ഇഞ്ച് വലിപ്പം. FHD+ 90Hz ഡിസ്പ്ലേ
പ്രോസസർ: 2.5GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ P23
ബാറ്ററി: 5000 mAh
ചാർജിങ്: 33W SUPERVOOC
ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 13
ക്യാമറ: 50MP AI റിയർ ക്യാമറ, 2MP പോർട്രെയിറ്റ് ക്യാമറ
ഫ്രെണ്ട് ക്യാമറ: 8MP സെൽഫി ക്യാമറ
സ്റ്റോറേജ്: 8 GB RAM, 128 GB ROM
21,999 രൂപയ്ക്ക് സാംസങ് ഗാലക്സി എ23 വാങ്ങാം. 24 ശതമാനം വിലക്കിഴിവാണ് ആമസോൺ നൽകുന്നത്. എസ്ബിഐ കാർഡിന് 1250 രൂപ കിഴിവും ലഭിക്കുന്നു. 6GB റാമും, 128GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. ലൈറ്റ് ബ്ലൂ, ഓറഞ്ച്, സിൽവർ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഡ്യുവൽ സിം ഫോണാണിത്.
ഡിസ്പ്ലേ: 6.6 ഇഞ്ച് വലിപ്പമുള്ള LCD ഡിസ്പ്ലേ. 1080 x 2408 FHD റെസല്യൂഷനും ലഭിക്കും.
പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 695 ഒക്ടാ-കോർ
ബാറ്ററി: 5000 mAh
ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 12
ക്യാമറ: 50 MP OIS ക്വാഡ് ക്യാമറ
സ്റ്റോറേജ്: 6GB RAM+ 128GB
8GB RAM, 128GB ഫോണിനാണ് റിപ്ലബ്ലിക് ഡേ സെയിൽ ഓഫർ. 27,000 രൂപയോളം വില വരുന്ന ഫോൺ 21% ശതമാനം വിലക്കിഴിവിൽ വാങ്ങാം. അതായത്, 21,999 രൂപയ്ക്ക് ഫോൺ ലഭ്യമാണ്. 750 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ഇതിന് ലഭിക്കും.
ഡിസേർട്ട് ഗോൾഡിലും, ജംഗിൾ ഗ്രീനിലുമുള്ള ഫോണുകൾക്കാണ് ഓഫർ.
ഡിസ്പ്ലേ: 6.67 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ, 120Hz റീഫ്രെഷ് റേറ്റ്
പ്രോസസർ: SDM 4 ജെൻ 1
ബാറ്ററി: 4800 mAh
ചാർജിങ്: 44W ഫാസ്റ്റ് ചാർജിങ്
ക്യാമറ: 64MP+2MP റിയർ ക്യാമറ
ഫ്രെണ്ട് ക്യാമറ: 16MP സെൽഫി ക്യാമറ
സ്റ്റോറേജ്: 8GB RAM+ 128GB
8GB റാമും 128GB സ്റ്റോറേജുമുള്ള റിയൽമി ഫോൺ ഇപ്പോൾ ഓഫറിൽ വാങ്ങാം. 23,999 രൂപയ്ക്കാണ് റിയൽമി നാർസോ 60 പ്രോ വിൽക്കുന്നത്. 26,999 രൂപയാണ് ഫോണിന്റെ വില. 1250 രൂപയുടെ എസ്ബിഐ കാർഡ് ഓഫറും ലഭിക്കും. കോസ്മിക് ബ്ലാക്ക്, മാർസ് ഓറഞ്ച് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
ഡിസ്പ്ലേ: 6.7 ഇഞ്ച് OLED ഡിസ്പ്ലേ
പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 7050
ബാറ്ററി: 5000 mAh
ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 13
ക്യാമറ: 100 MP OIS ക്യാമറ
സ്റ്റോറേജ്: 8GB റാം, 128GB റോം
8GB, 128GB വേരിയന്റ് ഗാലക്സി എ34നാണ് ഓഫർ. 23% വിലക്കിഴിവാണ് റിപ്പബ്ലിക് ഡേ സെയിലിൽ നൽകിയിരിക്കുന്നത്. 35,000 രൂപ വിലയുള്ള ഫോണിന് ഇപ്പോൾ 27,499 രൂപയാണ് വില. ഫോണിനൊപ്പം ചാർജർ ലഭിക്കില്ല.
ഡിസ്പ്ലേ: 6.6 ഇഞ്ച് FHD+ Super AMOLED ഡിസ്പ്ലേ
പ്രോസസർ: മീഡിയാടെക് MTK D1080 2.6GHz,2GHz ഒക്ടാ-കോർ പ്രൊസസർ
ബാറ്ററി: 5000 mAh
ചാർജിങ്: സൂപ്പർ ഫാസ്റ്റ് ചാർജിങ്
ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 13
ക്യാമറ: 48MP(OIS)+8MP+5MP ക്യാമറ
ഫ്രെണ്ട് ക്യാമറ: 13MP സെൽഫി ക്യാമറ
സ്റ്റോറേജ്: 8GB റാം, 128GB റോം
Read More: OnePlus 12R Launch and Price: OnePlus 12R ജനുവരി 23ന്, എത്ര വില വരും ?