മൈക്രോ സോഫ്റ്റിന്റെ മികച്ച ഒരു സ്മാർട്ട് ഫോൺ ആണ് മൈക്രോസോഫ്റ്റ് ലൂമിയ 950 XL .ഒരു ചെറിയ കമ്പ്യൂട്ടറിൽ ഉപയോഗിക്കവുന്നതരം എല്ലാ സവിശേഷതകളോടു കൂടിയാണ് ഇത് നിർമിച്ചിരിക്കുന്നത് .ഇതിന്റെ മറ്റു സവിശേഷതകളും ,പ്രേതെകതകളും നമുക്കു ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ കറുത്ത് എന്ന് പറയുന്നതു അതിന്റെ ഡിസ്പ്ലേ തന്നയാണ് .5.7HD ഡിസ്പ്ലേ ആണ് ഇതിനു നല്കിയിരിക്കുന്നത് .ഇതിന്റെ മികവുറ്റ ക്യാമറയും എടുത്തു പറയേണ്ടിയിരിക്കുന്നു .
അടുത്തിടെ മൈക്രോസോഫ്റ്റ് ഇറക്കിയ വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കരുത്തിലാണ് ഇരു ഫോണുകളും എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. മൈക്രോസോഫ്റ്റ് പ്രീമിയം ഡിവൈസ് ഡിവിഷന്‍ തലവന്‍ പനോസ് പെനിയാണ് ഇരു ഫോണുകളും പുറത്തിറക്കിയത്. അടുത്തമാസം വിപണിയില്‍ എത്തുന്ന ഫോണുകള്‍ക്ക്, അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഇട്ട വിലയും പ്രഖ്യാപിച്ചിട്ടുണ്ട്. ലൂമിയ 950ന് 549 ഡോളറും. 950 എക്‌സ് എല്ലിന്റെ വില 649 ഡോളറാണ്. ഇതിനോടൊപ്പം തന്നെ മൈക്രോസോഫ്റ്റ് ലൂമിയ 550 ഉം 139 ഡോളറിന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രത്യേകതകള്‍ വെളിവാക്കിയിട്ടില്ല. ലൂമിയ 950 5.2 ക്യൂഎച്ച്ഡി സ്‌ക്രീനുമായണ് എത്തിയത്. 564പിപിഐ ആണ് പിക്‌സല്‍ ഡെന്‍സിറ്റി.
ഹെക്‌സാ കോര്‍ ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 808 എസ്ഒസി പ്രോസ്സര്‍, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവ പ്രത്യേകതകളാണ്. ലൂമിയ 950 എക്‌സ് എല്‍ എത്തുമ്പോള്‍ 5.7 ക്യൂഎച്ച്ഡി ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 518പിഐ ആണ് പിക്‌സല്‍ ഡെന്‍സിറ്റി. ഒക്ടാ കോര്‍ ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810എസ്ഒസി പ്രോസ്സര്‍, 32ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. എന്നാല്‍ ഇരു ഫോണുകള്‍ക്കും പൊതുവായി ചില പ്രത്യേകതകള്‍ ഉണ്ട്, 20 എംപി പിന്‍ക്യാമറയാണ് ഈ ഫോണുകള്‍ക്ക് ഉള്ളത്. 4കെ വീഡിയോ റെക്കോഡിങ്ങും നടത്താന്‍ സാധിക്കും. 5എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്. ഒപ്പം ഇരു ഫോണുകളിലും അഡാപ്റ്റിപ്പ് ആന്റിന എന്ന ടെക്‌നോളജിയും മൈക്രോസോഫ്റ്റ് പരിചയപ്പെടുത്തുന്നുണ്ട്.