ലുമിയ 535

ലുമിയ  535
HIGHLIGHTS

പോറലുകൽ വീഴാത്ത ഗോറില്ല ഗ്ലാസ്‌ 3 ആണ് ഡിസ്പ്ലേയില്‍ ഉപയോഗിച്ചിരിക്കുന്നത്.

പോറലുകൽ വീഴാത്ത ഗോറില്ല ഗ്ലാസ്‌ 3 ആണ് ഡിസ്പ്ലേയില്‍ ഉപയോഗിച്ചിരിക്കുന്നത്. 540×960 പിക്സല്‍ റെസലൂഷന്‍ ഉള്ള IPS ഡിസ്പ്ലേ മികച്ചതാണ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8.1 പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിനു കരുത്തു പകരുന്നത് 1.2 ജിഗാ ഹെർട്സ് ക്വാട് കോർ പ്രോസസ്സർ ആണ്. കൂടാതെ റാം 1GB ആണ്. ഇന്റെര്‍ണല്‍ മെമ്മറി 8GB , മാത്രമല്ല മെമ്മറി കാര്‍ഡ്‌ ഉപയോഗിച്ച് 128 GB വരെ മെമ്മറി വർധിപ്പിക്കാന്‍ സാധിക്കും എന്നത് വളരെ വലിയ ഒരു പ്രത്യേകത ആണ്.

5 ഇഞ്ച്‌ ഡിസ്പ്ലേ, 5 മെഗാ പിക്സല്‍ മെയിൻ ക്യാമറ, 5 മെഗാ പിക്സല്‍ മുന്‍ ക്യാമറ. സെല്‍ഫി പ്രേമികള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും. മെയിന്‍ ക്യാമറക്ക് ഓട്ടോ ഫോക്കസും എല്‍ ഇ ഡി ഫ്ലാഷും ഉണ്ട്. മുന്‍ ക്യാമറ വൈഡ് ആംഗിള്‍ ഫോട്ടോ എടുക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഉള്ളതാണ്.3G ഫോണ്‍ ആയ ഇതിൽ മൈക്രോ സിം ആണ് ഉപയോഗിക്കുന്നത്. കൂടാതെ ബാറ്ററി 1905 mAh ആണ്. ഓറഞ്ച് , ഗ്രീൻ , വൈറ്റ് , ബ്ലാക്ക്‌,ഗ്രേ , ബ്ലൂ എന്നീ നിറങ്ങളിൽ മൈക്രോസോഫ്റ്റ് ലുമിയ ലഭ്യമാണ്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo