999 രൂപയ്ക്ക് 4ജി ഫോണുമായി വൊഡാഫോൺ മൈക്രോമാക്സ്

999 രൂപയ്ക്ക് 4ജി ഫോണുമായി വൊഡാഫോൺ മൈക്രോമാക്സ്
HIGHLIGHTS

കുറഞ്ഞ ചിലവിൽ 4ജി

 

ഇപ്പോൾ 4ജി ഫീച്ചർ ഫോണുകളുടെകാലമാണ് .കുറഞ്ഞ വിലയിൽ 4ജി സ്മാർട്ട് ഫോണുകൾ ആദ്യമായി പുറത്തിറക്കിയത് ജിയോ ആയിരുന്നു .ജിയോ ഫീച്ചർ ഫോണുകളുടെ വില 1500 രൂപയായിരുന്നു .അതിനൊപ്പം ജിയോ കുറച്ചു T&C  പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ അതിനൊപ്പം മൈക്രോമാക്സ് അവരുടെ ഏറ്റവും പുതിയ ഭാരത് ഫീച്ചർ ഫോണുകൾ പുറത്തിറക്കുകയാണ് .

ഈ ഫോണുകൾ വിപണിയിൽ എത്തുന്നത് വൊഡാഫോണിനൊപ്പമാണ് .999 രൂപയിലാണ് ഇത് വിപണിയിൽ എത്തുന്നത് .Bharat 2 Ultra 4G എന്ന മോഡലാണ് നവംബറിൽ വിപണിയിൽ എത്തുന്നത് .പക്ഷെ ഇതിലും കുറച്ചു T&C ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ സ്ടൂചിപ്പിക്കുന്നത് .ഇത് വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

പക്ഷെ വൊഡാഫോണിന്റെ T&C ഇതിൽ അനുസരിക്കേണ്ടതാണ് .Spreadtrum SC9832 1.3Ghz Quad Core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .512MB RAM, 4GB ROM എന്നിവയാണ് ഇതിനുള്ളത് .4-inch WVGA ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .2MP പിൻ ക്യാമറയും ഇതിനുണ്ട് .

എയർടെൽ കാർബണിനൊപ്പം അവരുടെ ഫീച്ചർ ഫോൺ പുറത്തിറക്കിയതിനു പിന്നാലെയാണ് ഇപ്പോൾ വൊഡാഫോൺ മോക്രോമാക്സിനൊപ്പം ഫീച്ചർ ഫോൺ ഇറക്കുന്നത് .ഏതായാലും ഉപഭോതാക്കൾ നല്ലതുപോലെ T&C മനസിലാക്കിയതിനു ശേഷം മാത്രമേ ബുക്കിംഗ് നടത്തവും .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo