വെറും 3999 രൂപയ്ക്കു മൈക്രോമാക്സിന്റെ "ക്യാൻവാസ് സ്പാർക്ക് 2 പ്ലസ് "
മൈക്രോമാക്സിന്റെ ഏറ്റവും പുതിയ വിലകുറഞ്ഞ സ്മാർട്ട് ഫോൺ ആയ ക്യാൻവാസ് സ്പാർക്ക് 2 പ്ലസ് ഇന്ത്യൻ വിപണിയിൽ എത്തിച്ചു .ഈ സ്മാർട്ട് ഫോണിന്റെ വില എന്നുപറയുന്നത് വെറും 3999 രൂപയാണ് .എല്ലാത്തരം സവിശേഷതകളോടും കൂടിയാണ് ക്യാൻവാസ് സ്പാർക്ക് 2 പ്ലസ് ഇറക്കിയിരിക്കുന്നത് .ഇന്ത്യൻ ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ സ്നാപ്ഡീൽ വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .ഇനി ഇതിന്റെ പ്രേതെകതകളെ കുറിച്ചു പറയുവാണെങ്കിൽ 5 ഇഞ്ച് FWVGA ഡിസ്പ്ലേ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .ഇതു നിർമിച്ചിരിക്കുന്നതു 1.3GHz ക്വാഡ് കോർ SoC ,അതിന്റെ കൂടെ 1 GB റാംമ്മും ഉണ്ട് .ഇതിന്റെ മെമ്മറിയെ കുറിച്ച് പറഞ്ഞാൽ 8 ജിബി വരെ അതിന്റെ കൂടെ നിങ്ങൾക്ക് കിട്ടും .2000 mAh മികവുറ്റ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .5mp പിൻ ക്യാമറയും ,2 mp മുൻ ക്യാമറയും ഇതിനു കരുത്ത് നല്കുന്നു .സ്പാർക്ക് 2 പ്ലസ് 3 ജി കണക്റ്റിവിറ്റി പിന്തുണയ്ക്കുന്നു.റ്റാലിക് ഗ്രേ , കോപ്പർ പൊന്നു, ശ്യാംപേന് ഗോൾഡ് നിറം എന്നി വേരിയന്റുകളിൽ ലഭ്യമാണ്.മൈക്രോമാക്സിന്റെ ഒരു കരുത്താർന്ന സ്മാർട്ട് ഫോൺ തന്നെയായിരിക്കും എന്നാ കാര്യത്തിൽ യാതൊരു സംശയവും വേണ്ട .കാരണം ഇത്രയും കുറഞ്ഞ ചിലവിൽ ഒരു മികച്ച സ്മാർട്ട് ഫോൺ കാഴ്ചവെക്കാൻ അത് മൈക്രോമാക്സിനെ കൊണ്ട് മാത്രമ്മെ സാധിക്കു .