മേക്ക് ഇൻ ഇന്ത്യയുമായി മൈക്രോമാക്സ് In1 ഫോണുകൾ മാർച്ച് 19നു എത്തുന്നു

Updated on 14-Mar-2021
HIGHLIGHTS

മൈക്രോമാക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Micromax In1 എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസം 19 നു ഇന്ത്യൻ വിപണിയിൽ പ്രതീഷിക്കുന്നത്

ഇതിന്റെ ഫീച്ചറുകൾ എല്ലാം തന്നെ ഇപ്പോൾ ഓൺലൈനിൽ എത്തിയിരിക്കുന്നു

മൈക്രോമാക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Micromax In1 എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസം 19 നു ഇന്ത്യൻ വിപണയിൽ പ്രതീക്ഷിക്കുന്നത് .മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് Micromax In1 എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .

അതുപോലെ തന്നെ 10000 രൂപ റേഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാകും ഇത് എന്നാണ് റിപ്പോർട്ടുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ഒക്കെ തന്നെ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കാം .അതിൽ ആദ്യം എടുത്തു പറയേണ്ടത്  MediaTek Helio G80 പ്രോസ്സസറുകൾ തന്നെയാണ് .അതുപോലെ തന്നെ മൈക്രോമാക്സിന്റെ ഈ സ്മാർട്ട് ഫോണുകൾ 6.67 ഇഞ്ചിന്റെ FHD+ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ തന്നെ പ്രതീക്ഷിക്കാം .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ വലിയ ബാറ്ററി ലൈഫ് തന്നെ പ്രതീക്ഷിക്കാം .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 5000mAhന്റെ ബാറ്ററി ലൈഫിലാണ് പുറത്തിറങ്ങുന്നത് .

ക്യാമറയിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുക .48 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഉള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ്.റിയർ ഫിംഗർ പ്രിന്റ് സെൻസറുകളും ഇതിനുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :