മേക്ക് ഇൻ ഇന്ത്യയുമായി മൈക്രോമാക്സ് In1 ഫോണുകൾ ഇന്ന് പുറത്തിറങ്ങും

Updated on 19-Mar-2021
HIGHLIGHTS

മൈക്രോമാക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Micromax In1 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ പ്രതീഷിക്കുന്നത്

ഇതിന്റെ ഫീച്ചറുകൾ എല്ലാം തന്നെ ഇപ്പോൾ ഓൺലൈനിൽ എത്തിയിരിക്കുന്നു

മൈക്രോമാക്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Micromax In1 എന്ന സ്മാർട്ട് ഫോണുകളാണ്ഇന്ന്  ഇന്ത്യൻ വിപണയിൽ പുറത്തിറങ്ങുന്നത്  .മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് Micromax In1 എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .

അതുപോലെ തന്നെ 10000 രൂപ റേഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാകും ഇത് എന്നാണ് റിപ്പോർട്ടുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ ഒക്കെ തന്നെ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .അത്തരത്തിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കാം .അതിൽ ആദ്യം എടുത്തു പറയേണ്ടത്  MediaTek Helio G80 പ്രോസ്സസറുകൾ തന്നെയാണ് .അതുപോലെ തന്നെ മൈക്രോമാക്സിന്റെ ഈ സ്മാർട്ട് ഫോണുകൾ 6.67 ഇഞ്ചിന്റെ FHD+ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ തന്നെ പ്രതീക്ഷിക്കാം .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ വലിയ ബാറ്ററി ലൈഫ് തന്നെ പ്രതീക്ഷിക്കാം .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 5000mAhന്റെ ബാറ്ററി ലൈഫിലാണ് പുറത്തിറങ്ങുന്നത് .

ക്യാമറയിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുക .48 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഉള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ്.റിയർ ഫിംഗർ പ്രിന്റ് സെൻസറുകളും ഇതിനുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :