3 ജിബി റാംമിൽ 13 മെഗാപിക്സൽ LED ക്യാമറ കരുത്തിൽ കാൻവാസ് ഇവോക്ക് E483
മൈക്രോമാക്സിന്റെ ഏറ്റവും പുതിയ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളോടെ പുറത്തിറക്കിയ സ്മാർട്ട് ഫോൺ ആണ് കാൻവാസ് ഇവോക്ക് E483.ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് ഇതിന്റെ റാം .3 ജിബി റാം സ്മാർട്ട് ഫോൺ 8499 രൂപയ്ക്കു .ഇതിന്റെ കൂടുതൽ സവിശേഷതകളും മറ്റും ഇവിടെ നിന്നും മനസിലാക്കാം.ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പിൽ പ്രവർത്തിക്കുന്ന ഫോണിനു 3GB റാം മും 16 GB ഇൻ്റേണൽ മെമ്മറിയുമാണ്. 1.4 GHzന്റെ ക്വാൽകോം സ്നാപ്ഡ്രാഗൺ 415 ഒക്ടകോർ പ്രോസസറിനൊപ്പം അഡീനോ 405 ജി പിയുവുമാണ്. 13 എംപിയുടെ ഓട്ടോ ഫോക്കസ് ഡ്യുയൽ എൽഈഡി ഫ്ലാഷുള്ള ക്യാമറയാണു ഫോണിൽ. വൈഡ് ആംഗിൾ 5 എം പി ക്യാമറയാണു മുൻപിലുള്ളത്. 3000 mAh ൻ്റെ ബാറ്ററിയാണു ഫോണിലൂള്ളത്.4G LTE, 3G, 2G നെറ്റ് വർക്കുകൾ സപ്പോർട്ടു ചെയ്യുന്ന ഇവോക്ക് E483വിൽ ജിപിഎസ്, ബ്ലൂടൂത്ത് 4.0, വൈഫൈ തുടങ്ങിയവയുമുണ്ട്.മൈക്രോമാക്സ് കാൻവാസ് ഇവോക്ക് E483 മെയ് 17 മുതൽ ഓൺലൈൻ സ്റ്റോറായ ഫ്ലിപ്കാർട്ടു വഴി 8,499 രൂപയ്ക്കു ലഭ്യമാകും.