ജിയോയുടെ കുറഞ്ഞ ചിലവിലെ സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ഇപ്പോൾ ഇതാ മൈക്രോമാക്സ് അവരുടെ ഏറ്റവും പുതിയ 4G VoLTE സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നു .മൈക്രോമാക്സ് ഭാരത് സീരിയസുകളാണ് ഇപ്പോൾ സ്റ്റോറുകളിൽ എത്തിയിരിക്കുന്നത് .
മൈക്രോമാക്സ് Bharat-3 കൂടാതെ Bharat-4 എന്ന മോഡലുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് . 4.5” 2.5D ഡിസ്‌പ്ലേയാണ് മൈക്രോമാക്സിന്റെ ഭാരത് 3 നു ഉള്ളത് . 5” HD ഡിസ്‌പ്ലേയാണ് ഭാരത് 4 നുള്ളത് .5 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
1 ജിബിയുടെ റാം കൂടാതെ 8 ,16 ജിബിയുടെ internal സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ക്വാഡ് കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .2000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഭാരത് 3 ക്കുള്ളത് .2500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഭാരത് 4 നു നൽകിയിരിക്കുന്നത് .
ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും പൊതുവായ ഒരു സവിശേഷത എന്നുപറയുന്നത് ഈ സ്മാർട്ട് ഫോണുകൾ രണ്ടും 4G VoLTE കൂടാതെ OTG സപ്പോർട്ട് കൂടാതെ ആൻഡ്രോയിഡ് Nougat എന്നിവയാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഭാരത് 3 യുടെ വില 4499/- രൂപയും ,ഭാരത് 4 ന്റെ വില 4999/- രൂപയും ആണ് .