മൈക്രോമാക്സിന്റെ മറ്റൊരു സ്മാർട്ട് മോഡൽ കൂടി ഇന്ത്യൻ വിപണിയിൽ ഇറങ്ങുന്നു .കാൻവാസ് യുണയ്റ്റ് 4 എന്ന മോഡലാണ് വിപണിയു കാത്തിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ചു പറയുകയാണെങ്കിൽ 5 ഇഞ്ച് qhd ഡിസ്പ്ലേയിൽ ആണ് ഇതു നിർമിച്ചിരിക്കുന്നത് . 1.4 GHz ൻ്റെ മീഡിയടെക്ക് ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിൽ 1 ജിബിയുടെ ആവറേജ് റാം , 8 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .64 ജിബി വരെ മെമ്മറി കാർഡ് മുഖേന വർധിപ്പിക്കാവുന്ന മെമ്മറി സപ്പോർട്ടും ഇതിനുണ്ട് .
ഗോറില്ല ഗ്ലാസ്സ് 3 യുടെ സുരക്ഷയും ഡിസ്പ്ലേയ്ക്കുണ്ട്. ആൻഡ്രോയ്ഡ് മാർഷ്മാലോയിലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ ക്യാമറ ക്വളിറ്റിയെ കുറിച്ചു പറയുവാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2500 mAhന്റെ ബാറ്ററി ലൈഫും ഇതിന്റെ സവിശേഷതകളിൽ ഒന്നാണ് .
മൈക്രോമാക്സിന്റെ ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ കൂടെ പുറത്തിറങ്ങുന്ന മറ്റൊരു സ്മാർട്ട് ഫോണാണ് മൈക്രോമാക്സ് കാൻവാസ് യുണയ്റ്റ് 4 പ്രോ . 5 ഇഞ്ചിൻ്റെ എച്ച്ഡി റെസ്ല്യൂഷനിലുളള ഐപിഎസ് ഡിസ്പ്ലേയാണുള്ളത്. 2 ജിബി റാമിനൊപ്പം 16 ജിബി ഇൻ്റേണൽ സ്റ്റോറേജുണ്ടിതിൽ. അതു 32 ജിബി വരെ വർധിപ്പിക്കാം. ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.1 അധിഷ്ഠിതമായ ഇൻഡസ് ഒഎസിലാണ് യുണയ്റ്റ് 4 പ്രോ വരുന്നത്.
പിന്നിട് മാർഷ് മാലോയിലേയ്ക്കു അപ്ഡേറ്റു ചെയ്യാം.ഇതിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയു,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3900 mAh ൻ്റെ ബാറ്ററിയിലാണ് യുണയ്റ്റ് 4 പ്രോ പ്രവർത്തിക്കുന്നത്.2 ജിബി റാമിനൊപ്പം 16 ജിബി ഇൻ്റേണൽ സ്റ്റോറേജു ,അതു കൂടാതെ 32 ജിബി വരെ വർധിപ്പിക്കാം.