മൈക്രോമാക്സ് കാൻവാസ് മെഗാ 2
By
Anoop Krishnan |
Updated on 04-May-2016
HIGHLIGHTS
6 ഇഞ്ച് QHD ഡിസ്പ്ലേയുമായി മൈക്രോ മാക്സിന്റെ പുതിയ സ്മാർട്ട് ഫോൺ
7999 വിലയിട്ടിരിക്കുന്ന ഫോൺ ആറിഞ്ച് ക്യു എച്ച് ഡി ഡിസ്‌പ്ലെ ഉള്ളതാണ്. 1.3 ജിഗാഹെർട്‌സ് ക്വാഡ് കോർ പ്രോസസറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു ജി.ബി.യാണ് റാം. എട്ട് ജി.ബി.യാണ് ആന്തരിക സംഭരണശേഷിയെങ്കിലും 32 ജി.ബി.വരെയുള്ള മൈക്രോ എസ്.ഡി. കാർഡ് കാൻവാസ് മെഗാ 2-ൽ ഉപയോഗിക്കാനാകും.എട്ട് മെഗാപിക്സലിന്റെ കാമറയാണ് പിൻഭാഗത്തുള്ളത്. മുൻവശത്തുള്ള രണ്ടാം കാമറ അഞ്ച് മെഗാപിക്സലിേന്റതാണ്. 4ജി പിന്തുണയ്ക്കുന്ന ഫോണിൽ വൈഫൈ, ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ബി., ജി.പി.ആർ.എസ്./ എഡ്ജ്, ജി.പി.എസ്. എന്നീ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. ആൻഡ്രോയിഡ് 5.0 ലോലിപോപ്പാണ് ഓപ്പറേറ്റിങ് സിസ്റ്റം.രണ്ട് സിംകാർഡുകൾ ഉപയോഗിക്കാനാവുന്നതാണ് മൈക്രോമാക്‌സ് കാൻവാസ് മെഗാ 2. ഒരു സിംകാർഡ് 4ജി പിന്തുണയ്ക്കും. 3000 എം.എ.എച്ചിന്റെ ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.