വാട്ടർഡ്രോപ്പ് NOTCH ഡിസ്‌പ്ലേയിൽ ഷവോമിയുടെ Mi പ്ലേ വിപണിയിൽ എത്തി
ഷവോമിയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ എത്തി
ഇന്ത്യൻ വിപണിയിൽ ഈ വർഷം ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകൾ വിറ്റഴിക്കപ്പെട്ടത് ഹുവാവെയുടെയും കൂടാതെ ഷവോമിയുടെ സ്മാർട്ട് ഫോണുകളാണ് .അതിനു കാരണം ഷവോമി കൂടുതലായും ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് പുറത്തിറക്കുന്നത് എന്നതാണ് .ഇപ്പോൾ ഷവോമിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറക്കി .ഷവോമിയുടെ ഏറ്റവും പുതിയ mi പ്ലേ എന്ന മോഡലുകളാണ് എത്തിയിരിക്കുന്നത് .മൂന്നു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ മറ്റൊരു സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയാണ് .
19.9 ഡിസ്പ്ലേ റെഷിയോയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിത്തിയിരിക്കുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം . 5.84 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഇഞ്ചിന്റെ ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 1080×2280 പിക്സൽ റെസലൂഷനാണ് ഇത് കാഴ്ചവെക്കുന്നത് .
മൂന്നു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .വാട്ടർഡ്രോപ്പ് NOTCH ഡിസ്‌പ്ലേയും ഇതിൽ എടുത്തുപറയേണ്ട ഒരു സവിശേഷതയാണ് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് എത്തിയിരിക്കുന്നത് .
അതുപോലെതന്നെ ഗെയിമിങ്ങിനു അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് എന്നാണ് കമ്പനി പറയുന്നത് . 2900mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .