5ജിയിൽ പുറത്തിറങ്ങുന്ന ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ
പുതിയ സ്മാർട്ട് ഫോണുകളുമായി ഷവോമി ഉടൻ വിപണിയിൽ എത്തുന്നു
ഷവോമിയുടെ അടുത്തവർഷം വലിയ പെർഫോമൻസിൽ പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഷവോമി Mi 9 എന്ന സ്മാർട്ട് ഫോൺ .ഒരുപാടു സവിശേഷതകൾ ഈ സ്മാർട്ട് ഫോണുകളിലും എടുത്തുപറയേണ്ടിയിരിക്കുന്നു .ട്രിപ്പിൾ പിൻ ക്യാമറകൾ കൂടാതെ 5ജിയിൽ പുറത്തിറങ്ങുന്ന ഷവോമിയുടെ ആദ്യത്തെ സ്മാർട്ട് ഫോണുകൾ കൂടാതെ 10 ജിബിയുടെ വരെ റാം എന്നിങ്ങനെ നീളുന്നു .ഡ്യൂവൽ പിൻ ക്യാമറകൾക്ക് ശേഷം ട്രിപ്പിൾ ക്യാമറകളുമായാണ് ഷവോമി 2019 ൽ ലോകവിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു ചില പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
6.4ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .അതുപോലെതന്നെ ഷവോമിയിൽ നിന്നും പുറത്തിറങ്ങുന്ന 5ജി സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ ആന്തരിക സവിശേഷതകളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .മൂന്നു വേരിയന്റുകളിലാണ് ഇത് പുറത്തിറങ്ങുന്നത് .6ജിബിയുടെ റാം ,8 ജിബിയുടെ റാം കൂടാതെ 10 ജിബി റാം വേരിയന്റിലാണ് എത്തുന്നത് . Snapdragon 8150 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നത് .
13+13+5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .3700mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .കൂടാതെ ഫാസ്റ്റ് ചാർജിങ് 5.0 സപ്പോർട്ടോടുകൂടിയാണ് ഷവോമിയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നത് .കഴിഞ്ഞ ദിവസ്സം ബെൻ ഗെസ്‌കിൻ ചെയ്ത ട്വിറ്ററിലാണ് ഇതിന്റെ സവിശേഷതകൾ പുറത്തായത്.അടുത്ത വർഷം ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാം .