10ജിബി റാം ,24 എംപി ഡ്യൂവൽ ക്യാമറയിൽ Miയുടെ പുതിയ ഫോൺ
വലിയ പെർഫോമൻസ് കരുത്തിൽ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ
ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ആണ് .അതിനു പലകാരണങ്ങൾ ആണുള്ളത് .കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകളോടെ ഷവോമി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ എന്ന മോഡൽ ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യമാണ് കൈവരിച്ചത് .ഇപ്പോൾ ഇതാ 10 ജിബിയുടെ റാംമ്മിൽ വരെ സ്മാർട്ട് ഫോണുകൾ ഷവോമിയിൽ നിന്നും പുറത്തിറങ്ങുന്നു .Miയുടെ Mix 3 എന്ന മോഡലാണ് ഇപ്പോൾ ഈ വലിയ പെർഫോമൻസിൽ എത്തിയിരിക്കുന്നത് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .
6.39 ഇഞ്ചിന്റെ FHD+ അമലോഡ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപറേറ്റിംഗ് സിസ്റ്റം കൂടിയാണ് .Android 9.0 (Pie)ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Qualcomm SDM845 Snapdragon 845 ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ വിശേഷണം .256 GB, 8/10 GB RAM കൂടാതെ 128 GB, 6/8 GB RAM എന്നിവയാണ് ഇതിനുള്ളത് .
ക്യാമറകളും ഇതിന്റെ മികച്ചു തന്നെ നിൽക്കുന്നുണ്ട് .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .3200 mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ CNY3,299 മുതൽ 4,999 yuanവരെ ആണുള്ളത് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile