ഇതാണ് ഫോൺ !! അണ്ടർ ഡിസ്പ്ലേ സെൽഫിയിൽ Mi Mix 4 പുറത്തിറക്കി

Updated on 11-Aug-2021
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

Mi Mix 4 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്

ഷവോമിയുടെ പുതിയ ടെക്ക്നോളജിയിൽ പുതിയ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Mi Mix 4 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ഒരുപാടു മികച്ച ഫീച്ചറുകൾ നൽകിയിരിക്കുന്നു .അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളും അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ അണ്ടർ ഡിസ്പ്ലേ സെൽഫി ക്യാമറകളും ആണ് .Mi Mix 4 സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Mi Mix 4 ഫീച്ചറുകൾ

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.67 ഇഞ്ചിന്റെ ഫുൾ HD+ 10 ബിറ്റ് ട്രൂ കളർ AMOLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ,120Hz റിഫ്രഷ് റേറ്റും കൂടാതെ  20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഇതിന്റെ ഡിസ്പ്ലേ ഫീച്ചറുകൾ എടുത്തു പറയേണ്ട സവിശേഷതകളാണ് HDR10+,ഡോൾബി വിഷൻ സപ്പോർട്ട് , Corning Gorilla Glass Victus എന്നിവ .

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് .octa-core Qualcomm Snapdragon 888+ പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസർ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ  & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയിരുന്നു .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 108 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരിക്കുന്നത് .108 മെഗാപിക്സൽ + 13 മെഗാപിക്സൽ + 8 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ അണ്ടർ ഡിസ്പ്ലേ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ Mi Mix 4  സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . 

 4,500mAhന്റെ ബാറ്ററി ലൈഫും (120W wired ചാർജിങ് കൂടാതെ  50W വയർലെസ്സ്‌ ചാർജിംഗ് )ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകായാണെങ്കിൽ ബേസ് വേരിയന്റ് ആയ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 4,999(ഏകദേശം 57400 രൂപ )രൂപയും കൂടാതെ 12GB + 512GB വേരിയന്റുകൾക്ക്  CNY 6,299(ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ച്യേയുമ്പോൾ ഏകദേശം 72000 ) രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :