5000mAh ന്റെ ബാറ്ററി കരുത്തിൽ Mi മാക്സ് 3 പുറത്തിറക്കി ,വില ?
ബാറ്ററി കരുത്തിൽ ഷവോമിയുടെ പുതിയ സ്മാർട്ട് ഫോൺ
ഷവോമിയുടെ ഇപ്പോൾ മൂന്നു സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .Mi A2 ,Mi A2 ലൈറ്റ് എന്നി ഡ്യൂവൽ മോഡലുകൾക്ക് ശേഷം ഷവോമി പുറത്തിറക്കുന്ന മോഡലാണ് ഷവോമി Mi മാക്സ് 3.ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .വലിയ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .
6.9 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .2160×1080 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് ..8GHz Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .5500mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
ഇതിൻെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4GB RAM/64GB കൂടാതെ 6GB RAM/128GB ആണുള്ളത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Rs 17,400 രൂപമുതൽ Rs 20,400 രൂപവരെയാണ് വരുന്നത് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെ ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നതാണ് .