നോട്ട് 5 പ്രൊ ഇനി 13999 രൂപയിൽ നിന്നും 14999 രൂപയ്ക്ക്

Updated on 03-May-2018
HIGHLIGHTS

ഷവോമിയുടെ ഉത്പന്നങ്ങൾക്ക് വില കൂട്ടി

ഷവോമിയുടെ നിലവിൽ ഏറ്റവും കൂടുതൽ ആവിശ്യക്കാരുള്ള ഒരു സ്മാർട്ട് ഫോൺ റെഡ്മി നോട്ട് 5 പ്രൊ തന്നെയാണ് .കുറഞ്ഞ ചിലവിൽ കൂടുതൽ സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഈ മോഡലുകൾ പുറത്തിറക്കിയിരിക്കുന്നത് .

എന്നാൽ ഈ മോഡലുകൾ പുറത്തിറങ്ങിയ സമയത്തു 4 ജിബിയുടെ മോഡലിന് 13999 രൂപയും കൂടാതെ 6 ജിബിയുടെ മോഡലിന് 16999 രൂപയും ആയിരുന്നു വില .എന്നാൽ ഇപ്പോൾ ഈ മോഡലുകൾക്ക് 1000 രൂപ കൂട്ടിയിരിക്കുന്നു .4 ജിബിയുടെ മോഡലിന് 13999 രൂപയും കൂടാതെ 6 ജിബിയുടെ മോഡലിന് 17999 രൂപയും ആണ് വില .

ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ 

ഷവോമിയുടെ കഴിഞ്ഞമാസം പുറത്തിറങ്ങിയ മോഡലുകളിൽ ഒന്നാണ്  ഷവോമി റെഡ്മി 5 പ്രൊ.ഈ മോഡലുകളുടെ പ്രധാന സവിശേഷത ഇതിന്റെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് .5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .ഈ മോഡലുകൾക്ക് ഇപ്പോൾ 1000 രൂപ വിലകൂട്ടിയിരിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :