ഷവോമിയുടെ ഈ സ്മാർട്ട് ഫോൺ ഇന്ന് മാത്രം 5999 രൂപയ്ക്ക് വാങ്ങിക്കാം

Updated on 21-Dec-2018
HIGHLIGHTS

Mi ബിഗ് സെയിൽ ഇന്ന് അവസാനിക്കുന്നു ;റെഡ്മി Y2 ,റെഡ്മി 6A കൂടാതെ Mi A2 ഓഫറുകളിൽ

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഷവോമിയുടെ  വമ്പൻ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ റെഡ്മി 6A ,ഷവോമി റെഡ്മി Y2 കൂടാതെ ഷവോമിയുടെ MiA2 എന്നി സ്മാർട്ട് ഫോണുകളാണ് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .HDFC ബാങ്ക് നൽകുന്ന 5 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട്.ഷവോമിയുടെ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയ റെഡ്മി 6A ഇപ്പോൾ 5999 രൂപയ്ക്കും കൂടാതെ റെഡ്മി Y2 ഇപ്പോൾ 8999 രൂപയ്ക്കും കൂടാതെ Mi A2 സ്മാർട്ട് ഫോണുകൾ 14999 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡിസംബർ 19 നു ആരംഭിച്ച ഓഫറുകൾ ഇന്ന് അവസാനിക്കുന്നു .

Mi A2 സ്മാർട്ട് ഫോൺ 

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നു .Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .

ഷവോമി റെഡ്മി Y2 

5.99-ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്.മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് . 3080mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഫേസ് അൺലോക്കിങ് സംവിധാനവും ഇതിനുണ്ട് .പെർഫോമസിനെക്കുറിച്ചു പറയുകയാണെങ്കിൽ കൂടാതെ Android 8.1 Oreo ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്  പ്രവർത്തനം .3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 4ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് പുറത്തിറങ്ങുന്നത് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിന് ആവിശ്യമായ ആന്തരിക സവിശേഷതകൾ ഈ സ്മാർട്ട് ഫോണിന് നൽകിയിരിക്കുന്നു .

ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിനുവേണ്ട എല്ലാത്തരം സവിശേഷതകളും ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു എന്നുതന്നെ പറയാം .കൂടാതെ സ്നാപ്ഡ്രാഗന്റെ Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .മികച്ച ക്യാമറകൾ തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് എന്ന് പറയാം .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണുള്ളത് .8999 രൂപമുതൽ ഓഫറുകളിൽ ഇത് വാങ്ങിക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :