ഷവോമി റെഡ്മി നോട്ട് 5 പ്രൊയുടെ 6ജിബി റെഡ് വേരിയന്റ് 13999 രൂപയ്ക്ക്

ഷവോമി റെഡ്മി നോട്ട് 5 പ്രൊയുടെ 6ജിബി റെഡ് വേരിയന്റ് 13999 രൂപയ്ക്ക്
HIGHLIGHTS

ആമസോണിൽ ഇപ്പോൾ Mi ഡേയ്സ് നടന്നുകൊണ്ടിരിക്കുകയാണ്

ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ കൂടാതെ ഷവോമി റെഡ്മി നോട്ട് 6 പ്രൊ എന്നി സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കഴിഞ്ഞ വർഷം ഷവോമിയിൽ നിന്നും പുറത്തിറങ്ങിയ മികച്ച രണ്ടു മോഡലുകൾ ആയിരുന്നു റെഡ്മി നോട്ട് 5 പ്രൊ കൂടാതെ റെഡ്മി നോട്ട് 6 പ്രൊ എന്നി മോഡലുകൾ .ഇപ്പോൾ ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രോയുടെ 6 ജിബി വേരിയന്റുകൾ 13999 രൂപയ്ക്ക് ആമസോണിൽ നിന്നും Mi ഡേയ്സ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സവിശേഷതകൾ മനസ്സിലാക്കാം .

റെഡ്മി നോട്ട് 5 പ്രൊ ;5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഒരു ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി തീർച്ചയായും നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ എന്ന  മോഡലുകൾ .

4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .12999 രൂപയാണ് ഷവോമിയുടെ മോഡലുകളുടെ വില .കൂടാതെ 6 ജിബിയുടെ മോഡലുകൾക്ക് 13999 രൂപയും ആണ് വില .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ  നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നു .

ഷവോമി റെഡ്മി നോട്ട് 6 പ്രൊ ;6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും 6.26 വരെ എത്തി .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Notch സ്ക്രീൻ ആണ് ഇതിനുള്ളത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ പുതിയ വേരിയന്റുകളിൽ സ്നാപ്ഡ്രാഗന്റെ  636 പ്രോസസുകൾക്ക് പകരം പുതിയ 660 പ്രോസസറുകളാണ് നൽകിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ & 6 ജിബിയുടെ റാം കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ / മുൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12MP + 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളാണ്.4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo