ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെയാണ് ഓഫറുകൾ
സെപ്റ്റംബർ 10 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പൊ ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Mi ഫ്ലാഗ്ഷിപ്പ് ഡേയ്സ് എന്ന ഓഫറുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് .സെപ്റ്റംബർ 6 മുതൽ സെപ്റ്റംബർ 10 വരെയാണ് ഈ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .SBI ക്രെഡിറ്റ് കാർഡുകൾക്ക് 3000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് കൂടാതെ 5000 രൂപവരെ എക്സ്ട്രാ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .ഷവോമിയുടെ Mi 11X 5ജി ഇത്തരത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ഷവോമിയുടെ Mi 11X
ഈ സ്മാർട്ട് ഫോണുകളും 6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Mi 11X സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 870 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഷവോമിയുടെ Mi 11X പ്രൊ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലും ആണ് പ്രവർത്തനം നടക്കുന്നത് .
ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഷവോമിയുടെ Mi 11X സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സൽ + 8 മെഗാപിക്സൽ +5 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .കൂടാതെ Mi 11X Pro സ്മാർട്ട് ഫോണുകൾക്ക് 108 മെഗാപിക്സൽ + 8 മെഗാപിക്സൽ +5 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .