Mi A2 ആഗസ്റ്റ് 8 നു 4 മണിയ്ക്ക് ആമസോണിൽ നിന്നും

Updated on 06-Aug-2018
HIGHLIGHTS

ആമസോണിൽ നിന്നും ഇത് വാങ്ങികുവാൻ സാധിക്കുന്നു

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ Mi A2 ആഗസ്റ്റ് 8 മുതൽ വിപണിയിൽ എത്തുന്നു .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ ആയ ആമസോണിൽ ആഗസ്റ്റ് 8 നു വൈകുന്നേരം 4 മണിയ്ക്ക് പുറത്തിറക്കുന്നതാണ് .അതിനു ശേഷം ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഈ സ്മാർട്ട് ഫോണിന്റെ കൃത്യമായ വില ഇതുവരെ പുറത്തുവന്നിട്ടില്ല .

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് . 

Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .

കൂടാതെ Mi A2 എന്ന മോഡലിന്റെ മറ്റൊരു മോഡൽകൂടി പുറത്തിറങ്ങുന്നുണ്ട് .Mi എ2 ലൈറ്റ് എന്ന മോഡലാണ് പുറത്തിറങ്ങുന്നത് .മികച്ച ക്യാമറയും കൂടാതെ ഡിസ്‌പ്ലേയും എല്ലാം തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :