ഷവോമിയുടെ Mi A2 6 ജിബി റാം റെഡ് വേരിയന്റ് പുറത്തിറക്കി ,വില 18999 രൂപ

ഷവോമിയുടെ Mi A2 6 ജിബി റാം റെഡ് വേരിയന്റ് പുറത്തിറക്കി ,വില 18999 രൂപ
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം

 

ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് ഷവോമി പുറത്തിറക്കിയ Mi A2 സ്മാർട്ട് ഫോണുകളുടെ ഏറ്റവും പുതിയ റെഡ് വേരിയന്റ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു.6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .കൂടാതെ ജിയോ ഉപഭോതാക്കൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ ഡാറ്റ ഓഫറുകളും ലഭ്യമാകുന്നതാണു് .2200 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .4.5TBയുടെ ഡാറ്റയു ഇതിൽ ലഭ്യമാകുന്നതാണു് .Mi A2 ഫോണുകളുടെ 4 ജിബി വേരിയന്റ് ഇപ്പോൾ ആമസോണിൽ ലഭ്യമാകുന്നതാണു് .

ഷവോമിയുടെ Mi A2 

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നു .

Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ആമസോണിൽ നിന്നും ലഭിക്കുന്നതാണ് .ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് EMI ലൂടെ ഇത് വാങ്ങിക്കുവാനും സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo