ഷവോമിയുടെ Mi A2 & Mi A2 ലൈറ്റ് ആഗസ്റ്റ് 8 മുതൽ ഇന്ത്യയിൽ

Updated on 25-Jul-2018
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു

ഷവോമിയുടെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഈ മാസം അവസാനം വിപണിയിൽ എത്തുന്നു .അടുത്ത മാസം  8 തീയതി മുതലാണ് ഈ മോഡലുകൾ ഇന്ത്യൻ  വിപണിയിൽ എത്തുന്നത് .ഷവോമിയുടെ രണ്ടു മോഡലുകളാണ് ഇപ്പോൾ എത്തുന്നത് .ഷവോമി Mi A2 & Mi A2 ലൈറ്റ്  എന്നി സ്മാർട്ട് ഫോണുകളാണ് വിപണിയുംകാത്തിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ഷവോമിയുടെ Mi A2 

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് . 

Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .

 

ഷവോമിയുടെ Mi A2 ലൈറ്റ് 

ഷവോമിയുടെ Mi A2 ലൈറ്റ് സ്മാർട്ട് ഫോണുകളാൾക്കും മികച്ച സവിശേഷതകൾ തന്നെയാണ് നൽകിയിരിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ മോഡലുകളും പുറത്തിറങ്ങുന്നത് . 5.84 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .19:9 ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോൺ ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന മോഡലുകൾ തന്നെയാണ് .

Qualcomm Snapdragon 625 ലാണ് ഇതിന്റെ പ്രോസസറിന്റെ പ്രവർത്തനം നടക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .4000mAhന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോൺ കാഴ്ചവെക്കുന്നുണ്ട് .

ഈ സ്മാർട്ട് ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 13000 രൂപ മുതൽ 20000 രൂപവരെയാണ് ഈ രണ്ടു മോഡലുകളുടെ വിലവരുന്നത് .ജൂലൈ 24 തീയതി മുതൽ ഇത് ല്പകവിപണിയിൽ എത്തുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :