ഷവോമിയുടെ പുതിയ Mi A2 കൂടാതെ Mi 6X സ്മാർട്ട് ഫോണുകൾ
സ്റ്റോക്ക് ആൻഡ്രോയിഡ് ഓറിയോയിൽ Mi A2
ഷവോമിയുടെ പുതിയ രണ്ടു മോഡൽകൂടി ഉടൻ വിപണിയിൽ എത്തുന്നു .ഷവോമി Mi A2 കൂടാതെ Mi 6X എന്നി സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത് .Mi 6X സമാനമായ സവിശേഷതകൾ തന്നെയാണ് Mi A2 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഈ മാസം ഷവോമിയിൽ നിന്നും ഡ്യൂവൽ ക്യാമറയിൽ പുറത്തിറങ്ങിയ ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയ റെഡ്മി Y2 എന്ന മോഡലാണ് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
ഷവോമിയുടെ Mi 6X
ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .12 + 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
ഇലട്രോണിക്സ് ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കാം Paytm മാളിൽ നിന്നും ,ക്ലിക്ക് ചെയ്യുക
5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .
Snapdragon 660 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട്
ഷവോമിയുടെ Mi A2
ഈ മോഡലുകളെക്കുറിച്ചു പറയുകയാണെങ്കിൽ Mi 6X സ്മാർട്ട് ഫോണുകളുടെ അതെ സവിശേഷതകൾ തന്നെയാണ് ഇതിനും നൽകിയിരിക്കുന്നത് .5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .ഈ മോഡലുകൾ സ്റ്റോക്ക് ആൻഡ്രോയിഡിലാണ് പ്രവർത്തിക്കുന്നത് .
ക്യാമറകളിലും ഒരുപാടു സവിശേഷതകൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .4കെ വീഡീയോ റെക്കോർഡിങ് സഹിതം ഇതിൽ ചെയ്യുവാൻ സാധിക്കുന്നതാണ് .Ai ക്യാമറയിലാണ് ഇത് പുറത്തിറങ്ങുന്നത് . Qualcomm QuickCharge 3.0 ഫാസ്റ്റ് ചാർജിങ് ഇതിന്റെ മറ്റൊരു സവിശേഷതകൂടിയാണ് .