ഷവോമിയുടെ ഈ മോഡലുകളിൽ ഓറിയോ അപ്ഡേറ്റ് ചെയ്താൽ ?

ഷവോമിയുടെ ഈ മോഡലുകളിൽ ഓറിയോ അപ്ഡേറ്റ് ചെയ്താൽ ?
HIGHLIGHTS

ഷവോമിയുടെ ഒഫീഷ്യൽ ഫോറത്തിലാണ് പരാതികൾ രേഖപ്പെടുത്തിയത്

കഴിഞ്ഞ വർഷം ഷവോമി പുറത്തിറക്കിയ ഒരു മോഡലായിരുന്നു  Mi A1.ഡ്യൂവൽ പിൻ ക്യാമെറയിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോണിനു ഉപഭോതാക്കൾക്കിടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത് .സ്മാർട്ട് ഫോൺ പുറത്തിറങ്ങിയപ്പോൾ ഇതിന്റെ ഓ എസ് Android 7.1.2 ആയിരുന്നു .

എന്നാൽ ജനുവരിയിലാണ് ഇതിനു ഏറ്റവും പുതിയ Android Oreo അപ്ഡേറ്റ് ലഭിച്ചത് .ഇപ്പോൾ ഉപഭോതാക്കൾ തന്നെയാണ് കുറച്ചുപരാതികളുമായി എത്തിയിരിക്കുന്നത് .Android Oreo അപ്ഡേറ്റ് ചെയ്തതിനു ശേഷം ബാറ്ററിയുടെ ലൈഫ് കുറഞ്ഞതായും ഒരു ദിവസ്സം രണ്ടും മൂന്നു തവണ ബാറ്ററി ചാർജിങ് ചെയ്യേണ്ടതായുമാണ്  പറയുന്നത് .

അതുകൂടാതെ മറ്റു ഉപഭോതാക്കൾ പറയുന്നത് അപ്ഡേറ്റ് ചെയ്തതിനു ശേഷം ഫിംഗർ പ്രിന്റ് സെൻസറിലും പ്രശ്നങ്ങൾ ഉണ്ട് എന്നാണ് .അതുപോലെത്തന്നെ അൺലോക്കിങ്ങിലും പ്രശ്നങ്ങൾ നേരിടുന്നതായും ഉപഭോതാക്കൾ പരാതിപ്പെട്ടിരുന്നു .ഉടൻ തന്നെ ഈ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഷവോമി അറിയിച്ചു .

നിങ്ങളിൽ ഷവോമിയുടെ Mi A1 ഉപയോഗിക്കുന്നവർക്ക് ഇങ്ങനെ പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ ഡിജിറ്റ് മലയാളത്തിന്റെ ഫേസ് ബുക്ക് പേജിൽ കോൺടാക്റ്റ് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo