ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഷവോമിയുടെ സ്മാർട്ട് ഫോണുകൾ .ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് പ്രേതെകവാണിജ്യമാണ് ഇന്ത്യൻ വിപണിയിൽ നിന്നും ലഭിക്കുന്നത് .അതിനു കാരണം ഷവോമിയുടെ സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകളോടെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നു എന്നതാണ് .എന്നാൽ ആദ്യ കാലങ്ങളിൽ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ പൊട്ടിത്തെറിക്കുന്നു എന്ന വാർത്തകൾ ധാരാളമായി കേട്ടിരുന്നു .
എന്നാൽ കുറച്ചു കാലങ്ങളായി ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് നല്ല റിവ്യൂ ആണ് ഉപഭോതാക്കൾക്കിടയിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് .ഇപ്പോൾ ഇതാ വീണ്ടും ഒരു പരാതി ഷവോമിയുടെ ഒരു മോഡലിൽ നിന്നും എത്തിയിരിക്കുന്നു .ഡ്യൂവൽ ക്യാമറയിൽ പുറത്തിറക്കിയ Mi A1 എന്ന സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ചു എന്നാണ് ഒരു ഉപഭോതാവ് ഷവോമിയുടെ ഫോറത്തിൽ പറഞ്ഞിരിക്കുന്നത് .
ചാർജിങ് ചെയ്യുന്ന സമയത്താണ് ഫോൺ പൊട്ടിത്തെറിച്ചതെന്നും എന്നാൽ ആളപായം ഇല്ല എന്നുമാണ് പറഞ്ഞിരിക്കുന്നത് .കൂടാതെ പൊട്ടിത്തെറിച്ച ഷവോമിയുടെ Mi A1 മോഡലിന്റെ പിക്ച്ചറുകളും ഇതേ ഫോറത്തിൽ കൊടുത്തിട്ടുണ്ടായിരുന്നു .എന്നാൽ നിലവിൽ ഷവോമി ഇതിനെ പ്രതികരിച്ചട്ടില്ല .ഷവോമിയുടെ കഴിഞ്ഞ വർഷം നല്ല വാണിജ്യം നേടിയ ഫോണുകളിൽ ഒന്നായിരുന്നു ഇത് .
അതുപോലെതന്നെ Mi A1 എന്ന സ്മാർട്ട് ഫോണിനെക്കുറിച്ചു വരുന്ന ആദ്യത്തെ വാർത്ത ഇതുമാത്രംമാണ് .മറ്റേതെങ്കിലും പ്രശ്നം കൊണ്ടാകാം ഇത് പൊട്ടിത്തെറിച്ചത് എന്നും മറ്റു കമന്റുകളിൽ ആളുകൾ സൂചിപ്പിക്കുന്നത് .ഇപ്പോൾ അതിന്റെ അടുത്ത പതിപ്പായ Mi A 2 എന്ന സ്മാർട്ട് ഫോണും വിപണിയിൽ എത്തിക്കഴിഞ്ഞു .